കെണിയിൽ കുടുങ്ങിയ കടുവയെ കാട്ടിൽ തുറന്നുവിട്ടു

തൊടുപുഴ: മൂന്നാറിൽ വനം വകുപ്പിന്റെ കെണിയിൽ അകപ്പെട്ട കടുവയെ പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ടു.കടുവയുടെ സാന്നിധ്യം കുറവുള്ളതും ഇരകൾ കൂടുതലുള്ളതുമായ പ്രദേശത്ത് തുറന്നു വിട്ടാൽ ജീവിക്കാൻ ആകുമെന്ന വിദഗ്ധസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

കടുവയെ നിരീക്ഷിക്കുന്നതിനായി റേഡിയോ കോളറും ഘടിപ്പിച്ചിട്ടുണ്ട്. തിമിരം ബാധിച്ച ഇടതു കണ്ണിന് പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് കടുവയെ കാട്ടിൽ തുറന്നു വട്ടത്.

ഡോ. അരുൺ സഖറിയായുടെ നേതൃത്വത്തിലുള്ള വെറ്റിനറി സർജൻമാരുടെയും എൻ.ടി.സി.എ നിയോഗിച്ച കമ്മിറ്റിയുടെയും നിർദേശങ്ങൾ പരിശോധിച്ച ശേഷമാണ് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന്റെ ഉത്തരവ്. 

Tags:    
News Summary - The trapped tiger was released in the forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.