തൊടുപുഴ: പൈനാപ്പിൾ ഫാർമേഴ്സ് അസോ. നേതൃത്വത്തിൽ വിവിധ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സംഘടനകളുടെ സഹകരണത്തോടെ പൈനാപ്പിൾ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 30ന് ഉച്ചക്ക് രണ്ട് മുതൽ വാഴക്കുളം 751സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഫെസ്റ്റിനോട് അനുബന്ധിച്ച് പൈനാപ്പിൾ പാചകത്സരം, പൈനാപ്പിൾ വിള മത്സരം, കാർഷിക സെമിനാർ എന്നിവ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന കാർഷിക സെമിനാറിന് വാഴക്കുളം പൈനാപ്പിൾ ഗവേഷണ കേന്ദ്രത്തിലെ ഡോ. ടി. മായ നേതൃത്വം നൽകും. വൈകീട്ട് അഞ്ചിന് പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മാത്യു കുഴൽനാടൻ എം.എൽ.എ അധ്യക്ഷതവഹിക്കും.
അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. പി.ജെ. ജോസഫ് എം.എൽ.എ സന്ദേശം നൽകും. മികച്ച പൈനാപ്പിൾ കർഷകനുള്ള അവാർഡ് നേടിയ കെ.എൻ. സത്യൻ കല്ലിങ്കലിനെ മന്ത്രി ആദരിക്കും. വാർത്തസമ്മേളനത്തിൽ പൈനാപ്പിൾ ഫാർമേഴ്സ് അസോ. പ്രസിഡന്‍റ് ജയിംസ് ജോർജ്, സെക്രട്ടറി ജോജോ ജോസഫ്, കെ.എൻ. സത്യൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.