പള്ളിയുടെ കല്‍വിളക്ക് നശിപ്പിച്ച സംഭവത്തില്‍ ഒരാൾ കസ്റ്റഡിയിൽ

തൊടുപുഴ: കരിങ്കുന്നം നെടിയകാട് ലിറ്റില്‍ ഫ്ലവര്‍ പള്ളിയുടെ കല്‍വിളക്കുകള്‍ നശിപ്പിച്ച സംഭവത്തില്‍ ഝാര്‍ഖണ്ഡ് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മനോനില തെറ്റിയ നിലയില്‍ കണ്ടെത്തിയ ഇയാളെ ദിവ്യരക്ഷാലയത്തില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച അര്‍ധരാത്രിക്ക് ശേഷമായിരുന്നു സംഭവം. പള്ളിയുടെ കുരിശടിക്ക് സമീപം സ്ഥാപിച്ച രണ്ട് കല്‍വിളക്കുകളാണ് നശിപ്പിച്ചത്. പല ഭാഗങ്ങളായി കൂട്ടിയോജിപ്പിച്ചിരുന്ന കല്‍വിളക്കുകള്‍ തള്ളിയിട്ട നിലയിലായിരുന്നു. കരിങ്കുന്നം സി.ഐ. പ്രിന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ പൊലീസ് പരിശോധന നടത്തി.

സമീപ പ്രദേശങ്ങളിലെ സി.സി ടി.വികളില്‍നിന്നാണ് ഇതര സംസ്ഥാനക്കാരന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്.മനോനില തെറ്റിയനിലയില്‍ പെരുമാറിയ ഇയാളെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയശേഷമാണ് അഭയകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.

Tags:    
News Summary - One person is in custody in the incident of destroying the stone lamp of the church

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.