ലാത്തിച്ചാർജിൽ കാഴ്ചപോയ സംഭവം; പൊലീസിനെതിരെ പരാതി

തൊടുപുഴ: ലാത്തിച്ചാർജിൽ യുവാവിന്‍റെ കാഴ്ച നഷ്ടപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ മനുഷ്യാവകാശ കമീഷനും പൊലീസ് കംപ്ലയിന്‍റ് അതോറിറ്റിക്കും പരാതി. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ബിലാൽ സമദിന്‍റെ ഇടതു കണ്ണിനും തലക്കും ഗുരുതര പരിക്കേറ്റ സംഭവത്തിൽ സഹോദരൻ മുഹമ്മദ് അസ്ലമാണ് പരാതി നൽകിയത്.

ജില്ല പൊലീസ് മേധാവി, തൊടുപുഴ ഡിവൈ.എസ്.പി, ബിലാൽ സമദിനെ അടിച്ച പൊലീസുകാരൻ ഉൾപ്പെടെ എട്ട് പേർക്കെതിരെയാണ് പരാതി. ലാത്തിച്ചാർജിൽ ഗുരുതര പരിക്കേറ്റ ബിലാൽ സമദ് മധുരയിൽ ചികിത്സയിലാണ്. കണ്ണിന് മാത്രം 22 മുറിവേൽക്കുകയും രണ്ട് സർജറി കഴിഞ്ഞതായും പരാതിയിൽ പറയുന്നു.

ഇതിന് പുറമെ സിവിൽ കേസും നൽകുമെന്ന് അസ്ലം പറഞ്ഞു. തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് ജൂൺ 14ന് കോൺഗ്രസ് നടത്തിയ മാർച്ചിനിടെയാണ് പൊലീസിന്‍റെ അടിയേറ്റത്.

Tags:    
News Summary - Lost sight in lathicharge; Complaint against the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.