തൊടുപുഴ: പുതിയ കെ.എസ്.ആർ.ടി.സി ടെര്‍മിനലില്‍നിന്ന് ബസ് സർവിസുകൾ പൂർണതോതിൽ ആരംഭിച്ചു.ഇതോടൊപ്പം അനുബന്ധ ഓഫിസുകളും പ്രവർത്തനം ആരംഭിച്ചു. ഡിപ്പോ പ്രവർത്തിച്ചിരുന്ന നഗരസഭ ലോറി സ്റ്റാൻഡിൽ ഗാരേജ് മാത്രമാണ് ശേഷിക്കുന്നത്. ഇതും ഉടൻ പുതിയ ടെർമിനലിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.
ഇരിപ്പിടവും ടോയ്ലറ്റുമടക്കം യാത്രക്കാർക്ക് അത്യാവശ്യ സൗകര്യങ്ങളെല്ലാം ടെർമിനലിൽ സജ്ജമാക്കിയിട്ടുണ്ട്.
ഡി.ടി.ഒ ഓഫിസ്, സ്റ്റേഷൻ മാസ്റ്റർ ഓഫിസ്, കൺട്രോളിങ് ഇൻസ്പെക്ടർ ഓഫിസ് എന്നിവയും ഇവിടെ പ്രവർത്തനം തുടങ്ങി. ബസ് സർവിസുകളുടെ റൂട്ടും സമയവും ഉൾപ്പെടെ അത്യാവശ്യ വിവരങ്ങൾ യാത്രക്കാർക്ക് നൽകാൻ താൽക്കാലിക ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
മൈക്ക് അനൗൺസ്മെന്‍റ് അടക്കം സംവിധാനങ്ങൾ വൈകാതെ നിലവിൽ വരും. ടെർമിനൽ ഉദ്ഘാടനത്തോടനുബന്ധിച്ച് തിങ്കളാഴ്ച പുതുതായി ആരംഭിച്ച തിരുവനന്തപുരം, ആലപ്പുഴ സർവിസുകൾക്ക് മികച്ച പ്രതികരണമാണെന്നും ജില്ല ട്രാൻസ്പോർട്ട് ഓഫിസർ അറിയിച്ചു.
നിലവിൽ 43 ബസാണ് ടെർമിനലിൽനിന്ന് സർവിസ് നടത്തുന്നത്. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ളതടക്കം ഏതാനും പുതിയ സർവിസുകൂടി പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.