തൊടുപുഴ: മഴ തുടരുന്ന സാഹചര്യത്തിൽ ഞായറാഴ്ച കെ.എസ്.ആർ.ടി.സി ജില്ലയിലെ വിവിധ ഡിപ്പോകളിൽനിന്ന് വെട്ടിക്കുറച്ചത് 39 സർവിസ്. മഴയും ദുരിതവും തുടരുന്ന സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിൽ ഇടിവുണ്ടായതോടെയാണ് നിലവിലെ സാഹചര്യത്തെ നേരിടാൻ വരുമാനം കുറവുള്ള ബസുകൾ ഞായറാഴ്ച റദ്ദാക്കിയത്.
തൊടുപുഴ- ഒമ്പത്, കട്ടപ്പന- ഒമ്പത്, കുമളി- ഒമ്പത്, മൂലമറ്റം- ആറ്, നെടുങ്കണ്ടം- അഞ്ച്, മൂന്നാർ- ഒന്ന് എന്നിങ്ങനെയാണ് റദ്ദാക്കിയ സർവിസുകളുടെ എണ്ണം. ദിവസവരുമാനത്തിൽ വന്‍ കുറവാണ് പല ഡിപ്പോകളിലും. കെ.എസ്.ആർ.ടി.സിക്ക് ഇത് അധിക ബാധ്യത സൃഷ്ടിക്കുന്നു. പല സർവിസിനും മഴ കനത്തതോടെ ഡീസൽ നിറക്കാനുള്ള പണം പോലും കിട്ടാത്ത സാഹചര്യമാണ്.
വെട്ടിക്കുറച്ച ഓർഡിനറി സർവിസുകളിൽ ഏറെയും ഗ്രാമീണ മേഖലകളിലേക്കുള്ളതാണ്. ദിവസങ്ങളായി ഹൈറേഞ്ച് മേഖലയിലും ദീർഘദൂര സർവിസുകളടക്കം ബാധ്യതയിലാണ് ഓടുന്നത്. മഴ തുടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്നും തിങ്കളാഴ്ചയോടെ സർവിസുകൾ പുനഃസ്ഥാപിക്കുമെന്നുമാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.