തൊടുപുഴ: ഏഷ്യയിലെ രണ്ടാമത്തെ വലിയ ആർച്ച് ഡാമായ ഇടുക്കിയുടെ ഒരു കിലോമീറ്ററിലേറെ നീളമുള്ള പ്രതലത്തിൽ ഇനി ലേസർ വെളിച്ചമൊരുക്കുന്ന വിസ്മയം കാണാം.
ഇടുക്കി ആര്‍ച്ച് ഡാം രാഷ്ട്രത്തിന് സമര്‍പ്പിച്ചിട്ട് 50 വര്‍ഷം തികഞ്ഞ വേളയില്‍ ലോകോത്തര വിനോദ സഞ്ചാരകേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.
അണക്കെട്ടിന്റെ പ്രതലം സ്‌ക്രീനാക്കി മാറ്റി ആരംഭിക്കുന്ന ലേസര്‍ ഷോ രാത്രിയിൽ ഇടുക്കിയിലെത്തുന്ന സഞ്ചാരികൾക്കും ആവേശമാകും.
ലേസര്‍ ഷോ ഇടുക്കിയിലെ ടൂറിസം മേഖലക്ക് പുത്തനുണര്‍വ് നല്‍കുമെന്ന് ലേസര്‍ ഷോ പദ്ധതിയുടെ ശിലാസ്ഥാപനകര്‍മം ഓണ്‍ലൈനായി നിര്‍വഹിച്ച് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.
ഇടുക്കി ആര്‍ച്ച് ഡാമിന്റെ പ്രതലത്തില്‍ ലേസര്‍ ഷോ ഒരുക്കുകയെന്നത് വര്‍ഷങ്ങള്‍ക്കു മുമ്പേ വിഭാവനം ചെയ്‌തൊരു സ്വപ്നമാണ്. സാങ്കേതികമായി നിരവധി വെല്ലുവിളികളും സുരക്ഷ പരിശോധനകളും പൂര്‍ത്തിയാക്കേണ്ടി വന്നതിനാലാണ് ഇത് വൈകിപ്പോയത്. എങ്കിലും എല്ലാ സാങ്കേതിക പഠനങ്ങളും പൂര്‍ത്തിയാക്കി നാഷനല്‍ ഡാം സേഫ്റ്റി അതോറിറ്റിയുടെ നിർദേശങ്ങള്‍ ഉള്‍പ്പെടുത്തി പദ്ധതിക്ക് തുടക്കം കുറിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വടക്കേപ്പുഴ ടൂറിസം പദ്ധതി, കുളമാവ് ഡാം മിനിപാര്‍ക്ക്, ഇടുക്കി ഹൈഡ്രോ ഇലക്ട്രിക്ക് പദ്ധതി മൂലമറ്റം മിനിയേച്ചര്‍ പവര്‍ഹൗസിന്റെ മാതൃക പ്രവര്‍ത്തനാനുമതി നല്‍കി ഭൂമി കൈമാറ്റം എന്നിവയുടെ ഉദ്ഘാടനവും ഓണ്‍ലൈനായി മന്ത്രി നിർവഹിച്ചു.
ഹൈഡല്‍ ടൂറിസം മേഖലയില്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഇടുക്കിയുടെ ടൂറിസം ഭൂപടത്തെ മാറ്റി മറിക്കുമെന്നതില്‍ സംശയമില്ലെന്ന് മന്ത്രി പറഞ്ഞു. ജലകായിക വിനോദങ്ങളായ കയാക്കിങ്, കനോയിങ്, കുട്ട വഞ്ചി സവാരി എന്നിവയാണ് ഇവിടെ ഏര്‍പ്പെടുത്തിയത്. കുളമാവില്‍ സഞ്ചാരികള്‍ക്ക് വിശ്രമിക്കാനും ഡാമിന്റെ കാഴ്ചകള്‍ ആസ്വദിക്കുന്നതിനും മനോഹരമായ മിനി പാര്‍ക്ക് തയാറാക്കി. ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ വൈദ്യുതിനിലയമായ മൂലമറ്റം പവര്‍ഹൗസ് കാണാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ സന്ദര്‍ശനം അനുവദിക്കാന്‍ കഴിയില്ല.
ഇതിന് പരിഹാരമായാണ് മൂലമറ്റം മിനിയേച്ചര്‍ പവര്‍ഹൗസിന്റെ മാതൃക കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കര്‍ സ്ഥലത്ത് യാഥാർഥ്യമാക്കുന്നത്.
ടൂറിസം രംഗത്ത് വലിയ മാറ്റങ്ങളുണ്ടാകുമ്പോള്‍ നാടിന്റെ മുഖച്ഛായ മാറുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
കേരള ഹൈഡല്‍ ടൂറിസം സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച കുളമാവ് ഡാം മിനിപാര്‍ക്ക് മന്ത്രി റോഷി അഗസ്റ്റിന്‍ നാടിന് സമര്‍പ്പിച്ചു. വിനോദസഞ്ചാരികള്‍ക്ക് കുളമാവ് ഡാമും ഇടുക്കി ജലാശയവും അടുത്ത് കാണുന്നതിനായി ഡാമിന്റെ വലതുകരയില്‍ പ്രകൃതിഭംഗി ആസ്വദിച്ച് വിശ്രമിക്കുന്നതിനായി ഇരിപ്പിടങ്ങള്‍ ഉള്‍പ്പെടയുള്ള സൗകര്യങ്ങള്‍ മിനിപാര്‍ക്കില്‍ സജ്ജമാക്കിയിട്ടുണ്ട്. കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ ഡയറക്ടര്‍ ഹര്‍ഷില്‍ ആര്‍. മീണ, കെ.എസ്.ഇ.ബി ജനറേഷന്‍ സിവില്‍, ഇലക്ട്രിക്കല്‍ ആൻഡ് റീസ് ഡയറക്ടര്‍ ജി. സജീവ്, ജനപ്രതിനിധികള്‍, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
കുളമാവ് ഡാം മിനിപാര്‍ക്ക് മന്ത്രി റോഷി അഗസ്റ്റിന്‍ തുറന്ന് കൊടുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.