പു​ളി​യ​ന്മ​ല ബാ​ല​ഗ്രാം റോ​ഡി​ൽ മ​രം കാ​റി​നു​മു​ക​ളി​ൽ വീ​ണപ്പോൾ

ജില്ലയിൽ മഴ​ കനക്കുന്നു; ജാഗ്രത നിർദേശം

തൊടുപുഴ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ കനക്കുന്നു. ശനിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് ദേവികുളത്താണ്. 24.4 മി.മീ. പീരുമേട്- 8 മി.മീ, തൊടുപുഴ-9.2 മി.മീ, ഇടുക്കി- 19 മി.മീ ഉടുമ്പന്‍ചോല- 6.2 മി.മീ എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിൽ പെയ്ത മഴ. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ജില്ലയിൽ മഴ കുറവാണ്.

ഇടുക്കി സംഭരണിയിലെ ജലനിരപ്പും കുറഞ്ഞിട്ടുണ്ട്. 2340.08 അടി വെള്ളം നിലവിലുണ്ട്, 37.50 ശതമാനം. കഴിഞ്ഞവര്‍ഷം ഇതേസമയം 2353.62 അടിയായിരുന്നു. ജൂണില്‍ 174.663 മില്യണ്‍ യൂനിറ്റിനുള്ള വെള്ളമൊഴികിയെത്തിയപ്പോള്‍ 202.603 മില്യണ്‍ യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു.ജൂണ്‍ ഒന്നിന് 2341.64 അടിയായിരുന്നു ജലനിരപ്പ്. കുണ്ടള- 31, മാട്ടുപ്പെട്ടി- 35, ആനയിറങ്കല്‍- 13, പൊന്മുടി- 40, നേര്യമംഗലം- 42, ലോവര്‍പെരിയാര്‍- 45 ശതമാനം വീതമാണ് മറ്റ് പ്രധാന സംഭരണികളിലെ ജലശേഖരം.

പലയിടത്തും മഴയും മൂടൽ മഞ്ഞും വാഹന ഗതാഗതത്തിനടക്കം തടസ്സം സൃഷ്ടിക്കുന്നുണ്ട്. ജൂലൈ ആറുവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

ജില്ലയിൽ പ്രത്യേകിച്ച് മലയോര മേഖലയിൽ ശക്തമായ മഴയും കാറ്റും മൂടൽമഞ്ഞും ഉള്ളതിനാൽ വാഹനയാത്രയിൽ ജാഗ്രത വേണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൻ കൂടിയായ കലക്ടർ ഷീബ ജോർജ് അറിയിച്ചു.

വാഹനത്തിന് മുകളിൽ മരം വീണ് ഒരാൾക്ക് പരിക്ക്

നെടുങ്കണ്ടം: ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് മരംവീണ് ഒരാൾക്ക് പരിക്ക്. ഇടുക്കി പുളിയന്മല സ്വദേശി ജയരാജിനാണ് പരിക്കേറ്റത്. പുളിയന്മല- ബാലഗ്രാം പാതയിൽ ഗണപതിപാലത്തിന് സമീപത്തുവെച്ചാണ് അപകടം. കൃഷിജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം. വാഹനത്തിന്റെ മുൻഭാഗത്തേക്ക് റോഡരികിൽനിന്ന ഉണക്കമരം കടപുഴകി വീഴുകയായിരുന്നു. വാഹനത്തിൽ ജയരാജ് മാത്രമാണ് ഉണ്ടായിരുന്നത്.കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Tags:    
News Summary - heavy raining in the district; Warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.