റോഡ്​ നിർമാണം തടഞ്ഞ വനംവകുപ്പ്​ ഉദ്യോഗസ്ഥർക്ക്​ സസ്​പെൻഷൻ

തൊ​ടു​പു​ഴ: റോ​ഡ്​ നി​ർ​മാ​ണം ത​ട​യു​ക​യും നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ട്​ വ​നം വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ സ​സ്​​പെ​ൻ​ഷ​ൻ. ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പൈ​ങ്ങോ​ട്ടൂ​ർ-​മു​ള്ള​രി​ങ്ങാ​ട്​ റോ​ഡി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മു​ള്ള​രി​ങ്ങാ​ട്​ സെ​ക്​​ഷ​ൻ ഫോ​റ​സ്റ്റ്​ ഓ​ഫി​സ​ർ എം. ​അ​ജ​യ്​​ഘോ​ഷ്, ബീ​റ്റ്​ ഫോ​റ​സ്റ്റ്​ ഓ​ഫി​സ​ർ കെ.​എ. ഷ​മീ​ർ എ​ന്നി​വ​രെ​യാ​ണ്​ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്​​പെ​ൻ​ഡ്​​ ചെ​യ്ത​ത്.

മു​ള്ള​രി​ങ്ങാ​ട്​ റേ​ഞ്ചി​ൽ​പ്പെ​ട്ട ചാ​ത്ത​മ​റ്റം-​മ​റ്റ​ക്ക​ണ്ടം പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ന്‍റെ നി​ർ​മാ​ണ​മാ​ണ്​ വ​നം​വ​കു​പ്പി​ന്‍റെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന്​ വി​വാ​ദ​മാ​യ​ത്. റോ​ഡ്​ നി​ർ​മാ​ണ​ത്തി​നി​ടെ തേ​ക്ക്​ തോ​ട്ട​ങ്ങ​ളി​ൽ മൂ​ന്നി​ട​ത്ത്​ അ​ടി​ക്കാ​ട്​ തെ​ളി​ച്ച്​ മ​ണ്ണ്​ നി​ര​പ്പാ​ക്കി​യെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി ജെ.​സി.​ബി​യും ഡ്രൈ​വ​റെ​യും ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​റു​ടെ മൊ​ഴി എ​ടു​ക്കു​ന്ന​തി​നി​ടെ നാ​ട്ടു​കാ​ർ സ്ഥ​ല​ത്ത്​ സം​ഘ​ടി​ച്ചെ​ത്തി​യ​തോ​ടെ സം​ഘ​ർ​ഷാ​വ​സ്ഥ​യാ​യി. മാ​ത്യു​കു​ഴ​ൽ​നാ​ട​ൻ എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ്രൈ​വ​റെ ബ​ല​മാ​യി മോ​ചി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ൽ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. 

Tags:    
News Summary - Forest officials suspended for blocking road construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.