തൊടുപുഴ: മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പുതുതായി അഞ്ച് മൊബൈല്‍ വെറ്ററിനറി ആംബുലന്‍സുകള്‍ അനുവദിച്ചു.
ഏതാനും മാസം മുമ്പ് ജില്ലയിലേക്ക് മൂന്ന് മൊബൈല്‍ വെറ്റിനറി ആംബുലന്‍സുകള്‍ അനുവദിച്ചിരുന്നു. വണ്ടിപ്പെരിയാര്‍, കട്ടപ്പന, മൂന്നാര്‍ എന്നിവിടങ്ങളിലാണ് മൊബൈല്‍ വെറ്റിനറി ആംബുലന്‍സ് പ്രവര്‍ത്തിക്കുന്നത്. തൊടുപുഴ, കട്ടപ്പന നഗരസഭകള്‍, മൊബൈല്‍ വെറ്ററിനറി ആംബുലന്‍സുകള്‍ ഇല്ലാത്ത മറ്റ് ബ്ലോക്കുകള്‍ എന്നിവിടങ്ങളില്‍ പുതിയ ആംബുലന്‍സുകളുടെ സേവനം ലഭിക്കും. ജൂനിയര്‍ റെസിഡന്റ് വെറ്ററിനറി ഡോക്ടര്‍മാരുടെ നാല് തസ്തികകള്‍ മൃഗസംരക്ഷണ വകുപ്പ് കഴിഞ്ഞദിവസം അനുവദിച്ചിരുന്നു.
രാത്രിയില്‍ വെറ്ററിനറി സേവനങ്ങള്‍ക്കുവേണ്ടി അനുവദിച്ച കേന്ദ്രങ്ങള്‍ ജില്ലയിലെ എട്ട് ബ്ലോക്കുകളിലും കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നത്. രാത്രി കാലങ്ങളില്‍ വെറ്ററിനറി സേവനങ്ങള്‍ ആവശ്യമായി വരുന്ന സ്ഥലങ്ങളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘം നേരിട്ടെത്തും.
പുതിയ പദ്ധതിപ്രകാരം 24 മണിക്കൂറും സേവനങ്ങള്‍ ഉറപ്പാക്കുന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കുന്നത്. മൊബൈല്‍ വെറ്ററിനറി സര്‍ജറി യൂനിറ്റും ജില്ലക്ക് അനുവദിച്ചിട്ടുണ്ട്. യൂനിറ്റ് ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.
രാത്രി കാലങ്ങളില്‍ വീടുകളില്‍ നേരിട്ടെത്തി മൃഗങ്ങള്‍ക്ക് ആവശ്യമായ സര്‍ജറി ചികിത്സ നല്‍കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.