കണ്ണീരാണ്​ വിളവ്

തൊടുപുഴ: സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് ജില്ലയിലെ കർഷകർ കടന്നുപോകുന്നത്. വിതച്ചും നനച്ചും കാത്തിരുന്നതെല്ലാം കണ്ണീരി‍െൻറ വിളവായി മാറുന്നു. ഉൽപാദനവും വിലയും ഇടഞ്ഞതിന് പുറമെ മഴക്കെടുതികളും വന്യജീവി ആക്രമണവും വളങ്ങളുടെയും കീടനാശിനികളുടെയും വിലക്കയറ്റവുമെല്ലാം കർഷകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയാകുന്നു. കോവിഡ് പ്രതിസന്ധിയിൽനിന്ന് കൃഷിയിലൂടെ കരകയറാൻ ശ്രമിച്ച പല കർഷകരും ഇപ്പോൾ കടക്കെണിയിൽപ്പെട്ട് ആന്മഹത്യയുടെ വക്കിലാണ്. പിടിച്ചുനിൽക്കാനാവാതെ കൃഷി ഉപേക്ഷിച്ചവരും നിരവധി. കൈപിടിച്ചുയർത്താൻ സർക്കാറി‍െൻറ അടിയന്തര ഇടപെടലാണ് ആവശ്യം.

മഴയെടുത്തത് 5.58 കോടിയുടെ കൃഷി

തൊടുപുഴ: ജില്ലയിൽ മാർച്ച് ഒന്നിനുശേഷം രണ്ടുഘട്ടങ്ങളിലായി മഴയിൽ നശിച്ചത് 5.58 കോടിയുടെ കൃഷി. മാർച്ച് ഒന്നുമുതൽ ഏപ്രിൽ അവസാനം വരെയുള്ള കാലയളവിൽ 2.73 കോടിയുടെയും മഴ കൂടുതൽ ശക്തിപ്പെട്ട മേയ് മാസത്തിൽ 2.85 കോടിയുടെ കൃഷിയുമാണ് നശിച്ചത്. വളർച്ചയുടെ വിവിധ ഘട്ടത്തിലുള്ളതും വിളവെടുക്കാറായതുമായ കാർഷികോൽപന്നങ്ങൾ മഴയിൽ നശിച്ചത് കോവിഡ് പ്രതിസന്ധിയിൽനിന്ന് കരകയറാൻ ശ്രമിച്ച കർഷകർക്ക് കനത്ത തിരിച്ചടിയായി. മാർച്ച് ഒന്ന് മുതൽ ഏപ്രിൽ അവസാനം വരെ ജില്ലയിൽ 1261കർഷകരുടെ 100.02 ഹെക്ടറിലെ കൃഷി നശിച്ചതായാണ് കൃഷിവകുപ്പി‍െൻറ കണക്ക്.

അടിമാലി ബ്ലോക്കിൽ മാത്രം മുന്നൂറോളം കർഷകരുടെ ഒന്നരകോടിയോളം രൂപയുടെ വിവിധ വിളകൾ നശിച്ചു. മേയ് മാസത്തിൽ മാത്രം ജില്ലയിലെ വിവിധ ബ്ലോക്കുകളിലായി 37.91 ഹെക്ടറിലെ 320 കർഷകരുടെ 2.85 കോടിയുടെ കൃഷികളാണ് നശിച്ചത്. ഇളംദേശം ബ്ലോക്കിൽ 8.08 ലക്ഷം, ഇടുക്കിയിൽ -2.60 കോടി, കട്ടപ്പന -4.25 ലക്ഷം, തൊടുപുഴ -13.21 ലക്ഷം എന്നിങ്ങനെയാണ് പ്രധാന ബ്ലോക്കുകളിലുണ്ടായ നാശത്തി‍െൻറ കണക്ക്. ഈമാസം ഉണ്ടായ മഴക്കെടുതികളിൽ നശിച്ചവയിൽ കുലച്ച 37460 വാഴകളും ടാപ്പുചെയ്യുന്ന 456 റബർ മരങ്ങളും കായ്ച്ചുതുടങ്ങിയ 5050കുരുമുളക് ചെടികളും 3.200 ഹെക്ടറിലെ പച്ചക്കറികളും രണ്ട് ഹെക്ടറിലെ ഏലവും ഉൾപ്പെടുന്നു. വായ്പയെടുത്തും ഭൂമി പാട്ടത്തിനെടുത്തും കൃഷിയിറക്കിയ കർഷകരെയാണ് വേനൽമഴയുടെ ദുരിതം ഏറ്റവും കൂടുതൽ ബാധിച്ചത്. ജില്ലയിലെ കർഷകരിൽനിന്ന് ഹോർട്ടികോർപ് സമാഹരിച്ച പച്ചക്കറിയുടെ വില ഇനിയും പൂർണമായി കൊടുത്തുതീർത്തിട്ടില്ല.

വില തുച്ഛം, അധ്വാനം മിച്ചം

ക​ട്ട​പ്പ​ന: ജി​ല്ല​യി​ലെ ക​ർ​ഷ​ക​രു​ടെ പ്ര​ധാ​ന വ​രു​മാ​ന​മാ​ർ​ഗ​ങ്ങ​ളാ​യ ഏ​ല​വും കു​രു​മു​ള​കും കാ​പ്പി​യും ക​ടു​ത്ത വെ​ല്ലു​വി​ളി നേ​രി​ടു​ക​യാ​ണ്. വി​ല​യി​ടി​വും ഉ​ൽ​പാ​ദ​ന​ക്കു​റ​വും മൂ​ലം കു​രു​മു​ള​ക്, കാ​പ്പി ക​ർ​ഷ​ക​ർ വി​ഷ​മി​ക്കു​മ്പോ​ൾ ക​യ​റ്റു​മ​തി​യി​ലു​ണ്ടാ​യ ത​ക​ർ​ച്ച മൂ​ലം വി​ല​യി​ടി​ഞ്ഞ​താ​ണ്​ ഏ​ലം ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്. ഇ​തി​ന്​ പു​റ​മെ തൊ​ഴി​ലാ​ളി ക്ഷാ​മ​വും വ​ളം, കി​ട​നാ​ശി​നി​ക​ളു​ടെ അ​മി​ത​വി​ല​യും ക​ർ​ഷ​ക​രെ കൃ​ഷി​യി​ൽ​നി​ന്ന് പി​ന്തി​രി​പ്പി​ക്കു​ന്നു.

കി​ലോ​ക്ക്​ 495രൂ​പ​യാ​ണ് കു​രു​മു​ള​കി​ന് ഇ​പ്പോ​ൾ വി​ല. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് 700വ​രെ കി​ട്ടി​യി​രു​ന്നു. ഉ​ൽ​പാ​ദ​ന ചെ​ല​വു​മാ​യി ത​ട്ടി​ച്ചു​നോ​ക്കി​യാ​ൽ നി​ല​വി​ലെ വി​ല ലാ​ഭ​ക​ര​മ​ല്ല. 600 രൂ​പ​യെ​ങ്കി​ലും കി​ട്ടി​യാ​ലേ ക​ർ​ഷ​ക​ന് മു​ന്നോ​ട്ടു​പോ​കാ​നാ​വു. ജി​ല്ല​യി​ലെ അ​ര​ല​ക്ഷ​ത്തി​ല​ധി​കം ക​ർ​ഷ​ക​ർ ഏ​ലം കൃ​ഷി​യെ മാ​ത്രം ആ​ശ്ര​യി​ച്ചാ​ണ് ക​ഴി​യു​ന്ന​ത്. കി​ലോ​ക്ക്​ ശ​രാ​ശ​രി 600-850 രൂ​പ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ വി​ല. ര​ണ്ടു​വ​ർ​ഷം മു​മ്പ്​ 7000 രൂ​പ​വ​രെ ഉ​ണ്ടാ​യി​രു​ന്നു. ഏ​ല​ത്തോ​ട്ടം പാ​ട്ട​ത്തി​നെ​ടു​ത്ത്​ കൃ​ഷി​യി​റ​ക്കി​യ​വ​ർ മു​ത​ൽ​മു​ട​ക്കു​പോ​ലും ല​ഭി​ക്കാ​തെ പ്ര​തി​സ​ന്ധി​യി​ലാ​ണ്.

ഹൈ​റേ​ഞ്ചി​ലെ ക​ർ​ഷ​ക​രു​ടെ മ​റ്റ്​ പ്ര​ധാ​ന കൃ​ഷി​ക​ൾ ഗ്രാ​മ്പു​വും ജാ​തി​ക്ക​യു​മാ​ണ്. ഗ്രാ​മ്പു​വി​ന് കി​ലോ​ക്ക്​ ശ​രാ​ശ​രി 725ഉം ​ജാ​തി​ക്ക്​ 350 ഉം ​രൂ​പ മാ​ത്ര​മാ​ണ് വി​ല. മ​ഞ്ഞ​ൾ കി​ലോ​ക്ക്​ 110 രൂ​പ​യും ചു​ക്കി​ന് 115 രൂ​പ​യു​മാ​യി ഇ​ടി​ഞ്ഞു. കാ​പ്പി​ക്കു​രു​വി​നും കൊ​ക്കോ​ക്കു​മെ​ല്ലാം വി​ല താ​ഴെ​യാ​ണ്.

Tags:    
News Summary - Farming problem in idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.