തൊടുപുഴ ഡിപ്പോയിൽ നിന്ന് ഉല്ലാസയാത്ര 10 മുതൽ

തൊടുപുഴ: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസത്തിന്‍റെ ഭാഗമായി തൊടുപുഴ ഡിപ്പോയിൽനിന്ന് ആദ്യ ഉല്ലാസയാത്ര 10ന് ആരംഭിക്കും. നാടുകാണി പവിലിയൻ, ഇടുക്കി ഡാം, കാൽവരിമൗണ്ട്, അഞ്ചുരുളി, വാഗമൺ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും.

450 രൂപയാണ് ടിക്കറ്റ് നിരക്ക്. യാത്രക്കാരുടെയും ബസ് പ്രേമികളുടെയും നിരന്തര അഭ്യർഥനമാനിച്ചാണ് തൊടുപുഴയിൽനിന്ന് ഉല്ലാസയാത്ര ആരംഭിക്കുന്നത്. ബുക്കിങ് ആരംഭിച്ചതു മുതൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും തിരക്ക് അനുസരിച്ച് കൂടുതൽ ബസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 8304889896, 9400262204.

Tags:    
News Summary - Excursion from Thodupuzha depot from 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.