പണം കവർന്നു: വനിത കണ്ടക്​ടറുടെ ടിക്കറ്റ്​ റാക്ക്​ ഡിപ്പോയിൽ ഉപേക്ഷിച്ചനിലയിൽ

തൊടുപുഴ: പണം കവർന്നശേഷം വനിത കണ്ടക്​ടറുടെ ടിക്കറ്റ്​ റാക്ക്​ ഉൾപ്പെടെ ബാഗ്​ മോഷ്​ടാക്കൾ കെ.എസ്​.ആർ.ടി.സി ഡിപ്പോയിൽ ഉപേക്ഷിച്ചനിലയിൽ. വെള്ളിയാഴ്​ച രാവിലെയാണ്​ ബാഗ്​ കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പരിസരത്തുനിന്ന്​ കണ്ടെത്തിയത്​.

കിളിമാനൂര്‍ സ്വദേശിനിയായ വനിത കണ്ടക്ടര്‍ എസ്. രേഖയുടെ ബാഗാണ് തിരികെ ലഭിച്ചത്. രണ്ടര ലക്ഷത്തോളം രൂപയുടെ ടിക്കറ്റ്​ റാക്കായിരുന്നു ബാഗിലുണ്ടായിരുന്നത്​.

വ്യാഴാഴ്​ച വൈകീട്ട്​ കോട്ടയം-തൊടുപുഴ റൂട്ടില്‍ ചെയിന്‍ സര്‍വിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസില്‍നിന്നാണ് കണ്ടക്​ടറുടെ ബാഗ് അപഹരിച്ചത്.

ബസിന്​ പിന്‍ഭാഗത്തെ കണ്ടക്ടര്‍ സീറ്റിന്​ താഴെയുള്ള അറയിലാണ്​ ബാഗ്​ സൂക്ഷിച്ചിരുന്നത്​. ടിക്കറ്റ് റാക്കും പണവും പാന്‍ കാര്‍ഡ് അടങ്ങുന്ന രേഖകളുമാണ് ബാഗിലുണ്ടായിരുന്നത്.

കോട്ടയത്തുനിന്ന്​ തൊടുപുഴയില്‍ എത്തി വൈകീട്ട്​ 6.30ന്​ തിരികെ സര്‍വിസ് തുടങ്ങാന്‍ നേരത്താണ് മോഷണം ശ്രദ്ധയില്‍പെട്ടത്. സര്‍വിസ് പൂര്‍ത്തിയാക്കിയതിനുശേഷം കോട്ടയം ഡിപ്പോയിലെ സ്​റ്റേഷൻ മാസ്​റ്റർക്കും പൊലീസിലും രേഖ പരാതി നല്‍കിയിരുന്നു.

വെള്ളിയാഴ്​ച രാവിലെ കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ ഡിപ്പോ പരിസരത്ത് നടത്തിയ പരിശോധനയിലാണ്​ പണം എടുത്തതിനുശേഷം ബാഗ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. ടിക്കറ്റ്​ റാക്ക്​ നഷ്​ടമായിരുന്നെങ്കിൽ മുഴുവൻ തുകയും കെ.എസ്​.ആർ.ടി.സിയിൽ തിരിച്ചടക്കേണ്ടിവരുമായിരുന്നു. ആയിരത്തോളം രൂപയാണ്​ ബാഗിൽ ഉണ്ടായിരുന്നത്​. പണം പോയെങ്കിലും ടിക്കറ്റ്​ റാക്കടക്കമുള്ള രേഖകൾ​ തിരികെ ലഭിച്ചതി​െൻറ ആശ്വാസത്തിലാണ്​ രേഖ.

Tags:    
News Summary - Thodupuzha Conductor bag theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.