ഇടുക്കിയിൽ ജലനിരപ്പ് 40.59 ശതമാനം

മൂലമറ്റം: ആഭ്യന്തര വൈദ്യുതി ഉൽപാദനം വർധിപ്പിച്ചതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്ന് 2343.7 അടിയിലെത്തി. ഇത് പൂർണസംഭരണ ശേഷിയുടെ 40.59 ശതമാനമാണ്. മഴക്കാലത്ത് ഇടുക്കിയിലെ ജലനിരപ്പ് 95 ശതമാനത്തിലധികം എത്തിയിരുന്നു. 889.09 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളമാണ് നിലവിൽ ഇടുക്കിയിലുള്ളത്.

ബുധനാഴ്ച ഇടുക്കി ഡാമിലെ ജലം ഉപയോഗിച്ച് മൂലമറ്റം വൈദ്യുതി നിലയത്തിൽ 15.637 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു.1.94 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം ഡാമിലേക്ക് ഒഴുകിയെത്തി.

കുണ്ടള ഡാം തുറന്നു

മൂ​ന്നാ​ർ: കു​ണ്ട​ള അ​ണ​ക്കെ​ട്ട് തു​റ​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11നാ​ണ് തു​റ​ന്ന​ത്. ഓ​രോ വ​ർ​ഷ​വും അ​ണ​ക്കെ​ട്ട് വ​റ്റി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് തു​റ​ന്ന​ത്. അ​ടു​ത്ത ഒ​രു മാ​സം തു​ട​ർ​ച്ച​യാ​യി തു​റ​ന്നി​രി​ക്കും. അ​ണ​ക്കെ​ട്ട് തു​റ​ക്കു​ന്ന​ത് കാ​ണാ​ൻ ധാ​രാ​ളം പേ​ർ എ​ത്തി​യി​രു​ന്നു.

Tags:    
News Summary - The water level in Idukki is 40.59 percent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.