പ​തി​നാ​റാം​ക​ണ്ടം മേ​ച്ച​രി​ൽ കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്‍റെ പു​ര​യി​ട​ത്തി​ൽ തീ​പ​ട​ർ​ന്ന നി​ല​യി​ൽ

കൃഷിസ്ഥലത്ത് സാമൂഹിക വിരുദ്ധർ തീയിട്ടു

ചെറുതോണി: സാമൂഹിക വിരുദ്ധർ കൃഷിസ്ഥലത്ത് തീയിട്ടു. വാത്തിക്കുടി പഞ്ചായത്തിൽ പതിനാറാംകണ്ടം മേച്ചേരിൽ കുഞ്ഞുമുഹമ്മദിന്‍റെ പുരയിടത്തിലാണ് തീപടർന്നതായി കണ്ടെത്തിയത്. മൂന്ന് ഇടത്താണ് തീ പടർന്നതായി കണ്ടത്. അഞ്ച് ജാതി മരവും ഏഴ് കൊക്കോ ചെടികളും കത്തിനശിച്ചു.

കഴിഞ്ഞ ആഴ്ച കൊക്കോ ചെടികളുടെ ശിഖരങ്ങൾ വെട്ടി ഇറക്കിയിരുന്നു. ഇവ പൂർണമായും ഉണങ്ങാത്തതിനാലും, കഴിഞ്ഞ ദിവസങ്ങളിലെ ചാറ്റൽ മഴയും കാരണം തീ കാര്യമായി പടർന്നില്ല. മൂന്നിടത്തായി രണ്ടുസെന്‍റോളം സ്ഥലം അഗ്നിക്കിരയായി. സാമൂഹിക വിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്നാണ് നാട്ടുകാരുടെയും നിഗമനം. സ്ഥലം ഉടമ മുരിക്കാശ്ശേരി പൊലീസിൽ പരാതി നൽകി.

Tags:    
News Summary - The farm was set on fire by anti-socials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.