Posted On
date_range Updated On
date_range തെരുവുനായ്ക്കൾ ഏഴ് കോഴികളെ കൊന്നു
കട്ടപ്പന: കൽത്തൊട്ടിയിൽ തെരുവുനായ്ക്കൾ മുട്ടക്കോഴികളെ ആക്രമിച്ചു കൊന്നു. സ്കൂട്ടർ യാത്രികക്ക് നേരെയും ആക്രമണം ഉണ്ടായി. കൽത്തൊട്ടി സ്വദേശി ഷാജിയുടെ 12 കോഴികളെയാണ് ആക്രമിച്ചത്. ഏഴെണ്ണം ചാകുകയും ബാക്കിയുള്ളവക്ക് പരിക്കേൽക്കുകയും ചെയ്തു.
ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെ ആയിരുന്നു ആക്രമണം. കോഴികളുടെ ബഹളംകേട്ട് എത്തിയവരാണ് നായ്ക്കളെ തുരത്തിയോടിച്ചത്. രാവിലെ നായ്ക്കളുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടർ യാത്രിക വാഹനം മറിഞ്ഞ് അപകടത്തിൽപെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.