തൊടുപുഴ: ജില്ലയിൽ നേന്ത്രക്കായ ഉൽപാദനം കുറഞ്ഞതോടെ ഓണ സീസണിൽ വില വർധിച്ചു. കിലോഗ്രാമിന് 70 മുതൽ 80 രൂപ വരെയാണ് കൃഷിക്കാർക്ക് ഇപ്പോൾ ലഭിക്കുന്നത്. ഒരു മാസം മുമ്പ് 45 രൂപ വരെയായിരുന്നു വില ലഭിച്ചിരുന്നത്.
കഴിഞ്ഞ ഓണത്തെ അപേക്ഷിച്ച് ഞാലിപ്പൂവനും നേന്ത്രക്കായക്കും വലിയ വിലമാറ്റമാണ് സംഭവിച്ചിരിക്കുന്നതെന്ന് വ്യാപാരികളും പറയുന്നു.
12 വർഷത്തിനുശേഷം ആദ്യമായാണ് സീസണിൽ നേന്ത്രക്കായ വില കിലോഗ്രാമിന് 70 രൂപ കടന്നതെന്നു കർഷകർ പറയുന്നു. കാലാവസ്ഥ വ്യതിയാനംമൂലം വയനാട്ടിൽനിന്നു വേണ്ടത്ര നേന്ത്രക്കുലകൾ ലഭിക്കുന്നില്ല. ഇതോടൊപ്പം തമിഴ്നാട്ടിലെ മേട്ടുപ്പാളയം ഉൾപ്പെടെ സ്ഥലങ്ങളിൽനിന്ന് നേന്ത്രക്കായയുടെ വരവ് കുറഞ്ഞതും വില വർധിക്കാൻ കാരണമായി. മുൻവർഷത്തെ അപേക്ഷിച്ച് 44 ശതമാനത്തോളം ഉൽപാദനത്തിൽ കുറവ് വന്നതായാണ് കർഷകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.