sss

അക്ഷയ കേന്ദ്രങ്ങൾ പ്രതിസന്ധിയിൽ ചെ​റു​തോ​ണി: ജി​ല്ല​യി​ലെ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. കോ​വി​ഡ് അ​നു​ബ​ന്ധ നി​യ​ന്ത്ര​ണ​ങ്ങ​ൾ ബാ​ധി​ച്ച​തും സ​ർ​ക്കാ​റി​ന്‍റെ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടു​ക​ളു​മാ​ണ്​ കാ​ര​ണം. സ​ർ​ക്കാ​റി​ന്‍റെ കീ​ഴി​ലെ സാ​ക്ഷ​ര​ത അ​തോ​റി​റ്റി, കു​ടും​ബ​ശ്രീ മി​ഷ​ൻ എ​ന്നി​വ​പോ​ലെ അ​ക്ഷ​യ പ​ദ്ധ​തി​യെ​യും സ്ഥി​രം സം​വി​ധാ​ന​മാ​ക്കി മാ​റ്റി സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കു​ന്ന കേ​ന്ദ്രം എ​ന്ന നി​ല​യി​ൽ വൈ​ദ്യു​തി​യും ഇ​ന്‍റ​ർ​നെ​റ്റും സൗ​ജ​ന്യ​മാ​യി ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ണ്ടാ​യെ​ങ്കി​ലും ഇ​തു​വ​രെ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. ജി​ല്ല​യി​ൽ തു​ട​ക്ക​ത്തി​ൽ അ​റു​നൂ​റോ​ളം സ്ഥാ​പ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​ൽ പ​ല​രും നി​ർ​ത്തി. പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​യി​ൽ പ​ല​തും പ്ര​തി​സ​ന്ധി​യി​ലാ​ണ്. സേ​വ​ന​ങ്ങ​ൾ​ക്ക്​ മാ​ന്യ​മാ​യ പ്ര​തി​ഫ​ല​മി​ല്ലെ​ന്ന​താ​ണ് ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. വൈ​ദ്യു​തി, ഇ​ന്‍റ​ർ​നെ​റ്റ് ചാ​ർ​ജു​ക​ൾ, ക​മ്പ്യൂ​ട്ട​ർ, പ്രി​ന്‍റ​ർ, മ​റ്റ് അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ചെ​ല​വ്, പേ​പ്പ​ർ, മ​ഷി എ​ന്നി​വ​യു​ടെ വി​ല ഇ​വ​യൊ​ക്കെ വ​ർ​ധി​ച്ചി​ട്ടും അ​ധി​കൃ​ത​ർ മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.