ലൈംഗികാതിക്രമം: പ്രതിക്ക് 11 വർഷം കഠിനതടവും പിഴയും

മുട്ടം: ഏഴ് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 11വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. തൊടുപുഴ പോക്‌സോ കോടതി ജഡ്ജി നിക്‌സൺ എം.ജോസഫാണ് കുമാരമംഗലം വടക്കേപുളിന്താനത്ത് ജയനെ (46)ശിക്ഷിച്ചത്.

2016 ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ സഹോദരങ്ങൾക്ക് ഒപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. വിവരം പുറത്തുപറയാതിരിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ലൈംഗികാതിക്രമം നടത്തിയതിന് മൂന്നുവർഷം കഠിനതടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. 12 വയസ്സിൽ താഴെയുള്ള കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതിന് ആറ് വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷവിധിച്ചു.

വീട്ടിൽ അതിക്രമിച്ചുകയറിയതിനും കുട്ടിയെ ഭീഷണിപ്പെടുത്തിയതിനും ഒരുവർഷം വീതം കഠിനതടവും 5000 രൂപ വീതം പിഴയും വിധിച്ചു. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നതിനാൽ ആറ് വർഷം ജയിൽവാസം അനുഭവിക്കണം. കുട്ടിക്കുണ്ടായ മാനസിക സംഘർഷം പരിഗണിച്ച് കോടതി സർക്കാറിന്‍റെ കോമ്പൻസേഷൻ ഫണ്ടിൽനിന്ന് 50,000 രൂപ നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ല ലീഗൽ സർവിസസ് അതോറിറ്റിക്ക് നിർദേശം നൽകി.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.

Tags:    
News Summary - Sexual assault: 11 years rigorous imprisonment and fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.