തൊടുപുഴ: ട്രെയിനിന്റെ ചൂളംവിളി ഇടുക്കിക്ക് അന്യമാണെങ്കിലും ആ കുറവ് പരിഹരിക്കാൻ മോണോ റെയില്‍ ഒരുക്കിയിരിക്കുകയാണ് പീരുമേട് മരിയഗിരി ഇ.എം.എച്ച്.എസിലെ പ്ലസ് ടു വിദ്യാര്‍ഥികളായ ഫെല്‍ബിന്‍ ഷിജുവും പ്രിന്‍സ് ബിജു വര്‍ഗീസും. മുണ്ടക്കയത്തുനിന്ന് തുടങ്ങി തൊടുപുഴ മലങ്കരക്ക് സമീപം അവസാനിക്കുന്ന രീതിയിലാണ് റൂട്ട്. പ്രകൃതിക്ക് ദോഷം വരുത്താതെ എങ്ങനെ മോണോ റെയിൽ സാധ്യമാക്കാം എന്നും ഇവർ വിശദീകരിക്കുന്നു.
ഇടുക്കി ജില്ലയുടെ വിനോദ സഞ്ചാര സാധ്യതകളിലേക്ക് ഇത് മുതൽക്കൂട്ടാകുമെന്നും ഇവർ പറയുന്നു. ചെറുതോണി, കുളമാവ് ഡാം, ഇടുക്കി ഡാം, വാഗമണ്‍, കുട്ടിക്കാനം തുടങ്ങി നിരവധി സ്റ്റോപ്പുകളുമുണ്ട്. മറ്റ് ജില്ലകളില്‍നിന്നും സംസ്ഥാനത്തിന് പുറത്തുനിന്നും വരുന്ന സഞ്ചാരികള്‍ക്ക് മോണോ റെയില്‍ സൗകര്യപ്രദമാകുമെന്നാണ് കുട്ടികളുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.