Posted On
date_range Updated On
date_range സ്കൂൾ ബസും കാറും കൂട്ടിയിടിച്ചു
മറയൂർ: കുട്ടികളുമായി പോയ സ്കൂൾ ബസും ആന്ധ്രയിൽനിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ കാറും കൂട്ടിയിടിച്ചു.വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. മറയൂർ പെട്രോൾ പമ്പിന് സമീപം കരിമുട്ടിയിലേക്ക് കുട്ടികളെ എത്തിക്കാൻ പോയപ്പോഴാണ് മറയൂർ ജയ്മാത സ്കൂൾ ബസും ആന്ധ്രപ്രദേശിൽനിന്ന് മൂന്നാറിലേക്ക് വിനോദസഞ്ചാരത്തിന് എത്തിയവരുടെ കാറും കൂട്ടിയിടിച്ചത്. ആർക്കും പരിക്കില്ല.മറയൂർ എസ്.എച്ച്.ഒ പി.ടി. ബിജോയുടെ നേതൃത്വത്തിൽ പൊലീസ് എത്തി അന്വേഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.