മഠത്തിക്കണ്ടം-മുതലക്കോടം റോഡ്, മങ്ങാട്ടുകവല-വടക്കുംമുറി-മുതലക്കോടം റോഡ്
തൊടുപുഴ: മുതലക്കോടം, മഠത്തിക്കണ്ടം മേഖലയിലെ റോഡുകള്‍ തകര്‍ന്നിട്ടും നന്നാക്കാന്‍ നടപടി സ്വീകരിക്കാതെ നഗരസഭ. മങ്ങാട്ടുകവല -വടക്കുമുറി -മുതലക്കോടം, മഠത്തിക്കണ്ടം -മുതലക്കോടം, പുതുച്ചിറ -മുതലക്കോടം റോഡുകളാണ് വര്‍ഷങ്ങളായി ശോച്യാവസ്ഥയിൽ തുടരുന്നത്. ഈ റോഡിലൂടെയുള്ളത് ദുരിതയാത്രയാണ്.
ഒമ്പത്, 10 വാര്‍ഡുകളിൽ മഠത്തിക്കണ്ടം-മുതലക്കോടം റോഡ് കരാറുകാരനും നഗരസഭയും തമ്മിൽ ഹൈകോടതിയിൽ കേസ് നിലവിലുണ്ട്. ഇതിൽ തീർപ്പുണ്ടാകാൻ വൈകുന്നത് റോഡിന്റെ നവീകരണസാധ്യത ഇല്ലാതാക്കി.
ഈ റോഡ് നിര്‍ദിഷ്ട കുന്നം-മങ്ങാട്ടുകവല ബൈപാസിന്റ ഭാഗമാണ്. മങ്ങാട്ടുകവല -വടക്കുംമുറി -മുതലക്കോടം റോഡ് നന്നാക്കുമെന്ന് ഒമ്പതാം കൗണ്‍സിലര്‍ ഉറപ്പ് നല്‍കിയിരുന്നതായി നാട്ടുകാർ പറയുന്നു. എന്നാല്‍, സാമ്പത്തിക വര്‍ഷം അവസാനിച്ചിട്ടും ഒരു നവീകരണവും നടന്നില്ല.
റോഡുകൾ ടെൻഡർ നടപടികൾ പൂർത്തിയായിരുന്നെന്നും കരാരുകാരൻ സമയത്ത് പണി പൂർത്തിയാക്കാത്തതിനാൽ തുക സ്പിൽ ഓവർ ആയെന്നും ഉടൻ പണിയാൻ നടപടി ഉണ്ടാകുമെന്നും നഗരസഭ അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.