മഴ: കരുതലോടെ ഇടുക്കി ജില്ല

തൊടുപുഴ: മഴ ശക്തിപ്പെട്ടതോടെ ജില്ല അതീവ ജാഗ്രതയിൽ. ജില്ലയിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാൻ കലക്ടർ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. അണക്കെട്ടുകൾക്ക് സമീപം താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാനും നദികളിലെ ജലനിരപ്പ് തുടർച്ചയായി നിരീക്ഷിക്കാനും ഡാം സുരക്ഷ, മൈനർ ഇറിഗേഷൻ എക്സി. എൻജിനീയർമാരെ ചുമതലപ്പെടുത്തി.

മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ മണ്ണെടുപ്പ്, ക്വാറി തുടങ്ങിയ ഖനന പ്രവർത്തനങ്ങൾ താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്. ആളുകൾ നദി മുറിച്ചുകടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. തോട്ടം മേഖലയിൽ ഉരുൾപൊട്ടലിനും മരംവീണും മണ്ണിടിഞ്ഞും മറ്റും അപകടങ്ങൾക്കും സാധ്യതയുള്ളതിനാൽ ഇത്തരം മേഖലകളിൽ തൊഴിലാളികളെ പണിയെടുപ്പിക്കുന്നതും നിരോധിച്ചു. ജില്ലയിലെ ഡാമുകളിൽ ആവശ്യമായ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. പ്രാദേശികമായ ജല-ടൂറിസം കേന്ദ്രങ്ങൾ, കുളക്കടവുകൾ, പുഴയോരങ്ങൾ, പാറമടകൾ എന്നിവിടങ്ങളിൽ നിയന്ത്രം ഏർപ്പെടുത്തി.

ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടർ മുന്നറിയിപ്പ് നൽകി. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളിലൂടെ യാത്രകൾ പരമാവധി ഒഴിവാക്കണം. റവന്യൂ, പൊലീസ് വകുപ്പുകളുടെ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കണമെന്നും ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മലയോര പ്രദേശങ്ങളിൽ രാത്രിയാത്ര ഒഴിവാക്കണമെന്നും നിർദേശമുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ ശനിയാഴ്ച റവന്യൂ മന്ത്രി കെ. രാജൻ, ജില്ലയുടെ ചുമതലയുള്ള ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. താലൂക്ക്തലത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫിസർമാരെ നിയോഗിച്ചിട്ടുണ്ട്.

കൂ​ടു​ത​ൽ മ​ഴ തൊ​ടു​പു​ഴ​യി​ൽ

ശ​നി​യാ​ഴ്ച​ത്തെ മ​ഴ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം ത​യാ​റാ​ക്കി​യ ക​ണ​ക്കു​പ്ര​കാ​രം ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത്​ തൊ​ടു​പു​ഴ​യി​ലാ​ണ്​: 80.80 മി​ല്ലി​മീ​റ്റ​ർ. ഇ​ടു​ക്കി 15.60 മി​ല്ലി​മീ​റ്റ​ർ, പീ​രു​മേ​ട്​ 64, മൂ​ന്നാ​ർ 19.80, മൈാ​ല​ടും​പാ​റ 30.20 എ​ന്നി​ങ്ങ​നെ​യാ​ണ്​ ജി​ല്ല​യി​ലെ മ​റ്റ്​ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പെ​യ്ത മ​ഴ​യു​ടെ അ​ള​വ്. ഞാ​യ​റാ​ഴ്ച​യും ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും സാ​മാ​ന്യം ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചു. എ​ന്നാ​ൽ, നാ​ശ​ന​ഷ്ട​ങ്ങ​​ളൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല. മാ​ർ​ച്ച്​ ഒ​ന്നി​നും മേ​യ്​ 15നു​മി​ട​യി​ൽ ജി​ല്ല​യി​ൽ ല​ഭി​ക്കേ​ണ്ട സാ​ധാ​ര​ണ മ​ഴ​യു​ടെ അ​ള​വ്​ 277.70 മി​ല്ലി​മീ​റ്റ​റാ​ണ്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ 548 മി​ല്ലി​മീ​റ്റ​ർ ഇ​തി​ന​കം ല​ഭി​ച്ചു​ക​ഴി​ഞ്ഞു. 97 ശ​ത​മാ​നം കൂ​ടു​ത​ലാ​ണി​ത്.

ഇ​ടു​ക്കി ഡാ​മി​ൽ 37.22 ശ​ത​മാ​നം വെ​ള്ളം

​ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ നി​ല​വി​ൽ സം​ഭ​രി​ച്ചി​ട്ടു​ള്ള​ത്​ 543.29 ദ​ശ​ല​ക്ഷം ഘ​ന​യ​ടി വെ​ള്ളം. ഇ​ത്​ പൂ​ർ​ണ സം​ഭ​ര​ണ​ശേ​ഷി​യു​ടെ 37.22 ശ​ത​മാ​ന​മാ​ണ്. 2403 അ​ടി​യാ​ണ്​ പൂ​ർ​ണ സം​ഭ​ര​ണ​ശേ​ഷി. ഇ​പ്പോ​ൾ ജ​ല​നി​ര​പ്പ്​ 2339.70അ​ടി​യാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ​സ​മ​യം 2333.52 അ​ടി​യാ​യി​രു​ന്നു. ദി​വ​സ​വും 5.42 ദ​ശ​ല​ക്ഷം ഘ​ന​യ​ടി വെ​ള്ളം ഡാ​മി​ൽ ഒ​ഴു​കി​യെ​ത്തു​ന്നു. മൂ​ല​മ​റ്റ​ത്ത്​ പ്ര​തി​ദി​ന വൈ​ദ്യു​തി ഉ​ൽ​പാ​നം 6.45 ദ​ശ​ല​ക്ഷം യൂ​നി​റ്റാ​ണ്.

മാ​ട്ടു​പ്പെ​ട്ടി 1585.40 മീ​റ്റ​ർ, ആ​ന​യി​റ​ങ്ക​ൽ 1188 മീ​റ്റ​ർ, പൊ​ന്മു​ടി 697.50 മീ​റ്റ​ർ, കു​ണ്ട​ള 1741.50 മീ​റ്റ​ർ, ക​ല്ലാ​ർ​കു​ട്ടി 450.50 മീ​റ്റ​ർ, ഇ​ര​ട്ട​യാ​ർ 746.60 മീ​റ്റ​ർ, ലോ​വ​ർ​പെ​രി​യാ​ർ 247.30 മീ​റ്റ​ർ, ക​ല്ലാ​ർ 820 മീ​റ്റ​ർ എ​ന്നി​ങ്ങ​നെ​യാ​ണ്​ ജി​ല്ല​യി​ലെ മ​റ്റ്​ പ്ര​ധാ​ന ഡാ​മു​ക​ളി​ലെ നി​ല​വി​ലെ ജ​ല​നി​ര​പ്പ്.

Tags:    
News Summary - Rainfall: Idukki district with caution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.