ഷാ​ഡോ ​പൊ​ലീ​സി​ങ്ങി​ന്‍റെ പ്ര​വ​ർ​ത്ത​ന​രീ​തി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്താൻ ന​ട​ത്തി​യ

പ​രി​ശീ​ല​ന ക്ലാ​സ്

ല​ഹ​രി-​കു​റ്റ​കൃ​ത്യ മാ​ഫി​യ: പൂ​ട്ടാ​ൻ 75 അം​ഗ ഷാ​ഡോ ടീ​മു​മാ​യി പൊ​ലീ​സ്​

തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​വും കു​റ്റ​കൃ​ത്യ​വും വേ​രോ​ടെ പി​ഴു​തെ​റി​യാ​ൻ വ​ൻ നീ​ക്ക​വു​മാ​യി പൊ​ലീ​സ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ത്യേ​കം പ​രി​ശീ​ല​നം ല​ഭി​ച്ച 75 പേ​രു​ൾ​പ്പെ​ടു​ന്ന ടീം ​പ്ര​വ​ർ​ത്ത​ന​സ​ജ്ജ​രാ​യി. ല​ഹ​രി​ക്ക​ട​ത്ത്, വി​ൽ​പ​ന, മ​റ്റ്​ ക്ര​മ​സ​മാ​ധാ​ന ലം​ഘ​ന​ങ്ങ​ൾ എ​ന്നി​വ ന​ട​ത്തു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​നും അ​തി​​വേ​ഗം നി​യ​മ​ത്തി​ന്​ മു​ന്നി​ൽ കൊ​ണ്ടു​വ​രാ​നു​മാ​ണ്​ ര​ഹ​സ്യ നി​രീ​ക്ഷ​ണ സം​ഘ​മാ​യ ഷാ​ഡോ പൊ​ലീ​സി​നെ രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന്​ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ഡോ. ​എ. ന​സീം മാ​ധ്യ​മ​ത്തോ​ട്​ പ​റ​ഞ്ഞു.

മ​ദ്യം മ​യ​ക്കു​മ​രു​ന്ന്​ തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ 53 പേ​രും സാ​ധാ​ര​ണ കു​റ്റ​കൃ​ത്യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ 25 പേ​രു​മാ​ണ്​ ഷാ​ഡോ ടീ​മി​ലു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ല​യി​ലെ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി ഷാ​ഡോ പൊ​ലീ​സി​ങ്ങി​ന്‍റെ പ്രാ​ധാ​ന്യ​വും പ്ര​വ​ർ​ത്ത​ന​രീ​തി​ക​ളും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പ​രി​ശീ​ല​ന ക്ലാ​സും ന​ട​ന്നു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യാ​ണ്​ ക്ലാ​സ് ന​യി​ച്ച​ത്.

കു​റ്റ​വാ​ളി​ക​ൾ അ​റി​യാ​തെ നി​രീ​ക്ഷ​ണം

കു​റ്റ​കൃ​ത്യ​ങ്ങ​ൾ മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്തു​ന്ന​തി​നും കു​റ്റ​വാ​ളി​ക​ളു​ടെ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നും ല​ഹ​രി, മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ടി​ത കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും ഷാ​ഡോ പൊ​ലീ​സി​ന്റെ പ്ര​വ​ർ​ത്ത​നം ഏ​റെ നി​ർ​ണാ​യ​ക​മാ​കും.

സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ, ഹോ​സ്റ്റ​ലു​ക​ൾ, മ​റ്റ്​ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​ക്ക്​ സ​മീ​പം ര​ഹ​സ്യ നി​രീ​ക്ഷ​ണം ന​ട​ത്തി ല​ഹ​രി വി​ൽ​പ​ന​ക്കാ​രെ നി​യ​മ​ത്തി​ന്​ മു​ന്നി​ൽ ​കൊ​ണ്ടു​വ​രു​ക​യാ​ണ്​ ടീ​മി​ന്‍റെ ല​ക്ഷ്യം.

മു​ൻ​കാ​ല കു​റ്റ​വാ​ളി​ക​ളെ​യും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നി​രീ​ക്ഷി​ക്കും. ഇ​തു കൂ​ടാ​തെ പൊ​തു​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മോ​ഷ​ണ, പി​ടി​ച്ചു​പ​റി, മോ​ശ​മാ​യ പെ​രു​മാ​റ്റം എ​ന്നി​വ ത​ട​യാ​ൻ സാ​ധാ​ര​ണ വേ​ഷ​ത്തി​ൽ പ​ട്രോ​ളി​ങ്ങും ന​ട​ത്തും.

പ്ര​തി​രോ​ധാ​ത്മ​ക പ്ര​വ​ർ​ത്ത​ന​ത്തി​ന് ശ​ക്തി പ​ക​രും -ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി

ര​ഹ​സ്യ​വി​വ​ര ശേ​ഖ​ര​ണം, സം​ശ​യാ​സ്പ​ദ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ നി​രീ​ക്ഷ​ണം, വി​വി​ധ കേ​സു​ക​ളി​ലെ പ്ര​തി​ക​ളു​ടെ നീ​ക്ക​ങ്ങ​ൾ മ​ന​സ്സി​ലാ​ക്ക​ൽ, ശാ​സ്ത്രീ​യ​വും സാ​ങ്കേ​തി​ക​വു​മാ​യ മാ​ർ​ഗ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യ​ൽ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഷാ​ഡോ പോ​ലീ​സി​ന്റെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നാ​ണ്​ ​ ശ്ര​മി​ക്കു​ന്ന​തെ​ന്ന്​ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി പ​റ​ഞ്ഞു.

രോ​ഗം വ​രു​ന്ന​തി​നു മു​മ്പേ പ്ര​തി​രോ​ധി​ക്കു​ന്ന​തു​പോ​ലെ ത​ന്നെ പ്രാ​ധാ​ന്യ​മു​ള്ള​താ​ണ് കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​ന് മു​മ്പു​ത​ന്നെ അ​വ​യെ​ക്കു​റി​ച്ച് സൂ​ച​ന​ക​ൾ ക​ണ്ടെ​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തും. പ്ര​തി​രോ​ധാ​ത്മ​ക പൊ​ലീ​സ്​ പ്ര​വ​ർ​ത്ത​ന​ത്തി​ന് ശ​ക്തി​പ​ക​രു​ക എ​ന്ന​താ​ണ് ഷാ​ഡോ പൊ​ലീ​സി​ങ്ങി​ന്റെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്നും ഇ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ത​മ്മി​ലു​ള്ള ഏ​കോ​പ​ന​വും കൃ​ത്യ​മാ​യ വി​വ​ര​ശേ​ഖ​ര​ണ​വും വി​ശ​ക​ല​ന​വും ഷാ​ഡോ പൊ​ലീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​ണെ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള പ​രി​ശീ​ല​ന​മാ​ണ് ന​ൽ​കു​ന്ന​തെ​ന്നും ഇ​​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

Tags:    
News Summary - Drug-crime mafia: Police with a 75-member shadow team to crack down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.