Posted On
date_range Updated On
date_range മദ്യലഹരിയിൽ ഫ്യൂസ് ഊരി; വെള്ളിയാമറ്റം ഒന്നര മണിക്കൂർ ഇരുട്ടിൽ
വെള്ളിയാമറ്റം: മദ്യലഹരിയിൽ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരിക്കൊണ്ടുപോയയാളെ പൊലീസ് അനുനയിപ്പിച്ച് ഫ്യൂസ് മടക്കിവാങ്ങി. വെള്ളിയാമറ്റത്ത് വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം.
മദ്യലഹരിയിലെത്തിയ ഷാജി എന്നയാൾ ഫ്യൂസ് ഊരി വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. നാട്ടുകാരും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും ഇടപെട്ടെങ്കിലും മടക്കി നൽകാൻ തയാറായില്ല. തുടർന്ന്, കാഞ്ഞാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി ഇയാളെ അനുനയിപ്പിച്ച് ഫ്യൂസ് വാങ്ങി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ ഏൽപിച്ചു. ഒന്നരമണിക്കൂറോളം പ്രദേശത്ത് വൈദ്യുതി മുടങ്ങി. ആരും പരാതി നൽകാത്തതിനാൽ കേസെടുത്തില്ലെന്ന് കാഞ്ഞാർ എസ്.ഐ കെ.നസീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.