മൂന്നാര്‍: പ്രളയത്തിൽ തകർന്ന പെരിയവരെയില്‍ സ്ഥിരം പാലത്തിന് മുന്നോടിയായി പണിത താൽക്കാലിക പാലങ്ങളുടെ എണ്ണം അഞ്ച്. തുടര്‍ച്ചയായി തകര്‍ന്ന താൽക്കാലിക പാലങ്ങൾക്ക് മുടക്കിയത് പുതുതായി നിര്‍മിക്കുന്ന പാലത്തിെൻറ പകുതിയിലേറെ തുക. 2018ല്‍ മൂന്നാറിലെ പ്രളയത്തിലാണ് പെരിയവരൈയിലെ പാലം തകര്‍ന്നത്. ചരക്ക് ഗതാഗതം പൂര്‍ണമായി നിലച്ചു. ഇതോടെ താൽക്കാലിക പാലം നിര്‍മിക്കാന്‍ നടപടി ആരംഭിച്ച് തുക അനുവദിച്ചു. മഴമാറിയതോടെ സമീപത്തായി താൽക്കാലിക പാലം നിർമിച്ചു. തൊട്ടടുത്ത ദിവസംപെയ്ത മഴയില്‍ പാലം ഒലിച്ചുപോയി.
രാഷ്ട്രീയ പാര്‍ട്ടികളും തൊഴിലാളികളും പ്രക്ഷോഭവുമായി എത്തിയതോടെ മൂന്നുദിവസത്തിനകം രണ്ടാമത്തെ പാലം പൂര്‍ത്തിയാക്കി. അതിനിടെ, പ്രളയത്തില്‍ തകര്‍ന്ന പാലത്തിന് പകരമായി അഞ്ചുകോടി ചെലവഴിച്ച് പുതിയപാലത്തിെൻറ നിർമാണം ആരംഭിച്ചു. ഒരുവര്‍ഷത്തിനുള്ളില്‍ നിർമാണം പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്.
2019 കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ കന്നിമലയാറ്റില്‍ കുത്തൊഴുക്ക് ശക്തമായി. താൽക്കാലിക പാലം വീണ്ടും ഒലിച്ചുപോയി. പുതിയ പാലത്തിെൻറ നിർമാണം എങ്ങുമെത്തിയില്ല. മഴ മാറിയതോടെ കയര്‍ ഫെഡിെൻറ നേതൃത്വത്തില്‍ മൂന്നാംതവണയും പാലത്തിെൻറ നിർമാണം പൂര്‍ത്തിയാക്കി. ഈവർഷത്തെ കാലവര്‍ഷത്തില്‍ പാലം വീണ്ടും ഒലിച്ചുപോയതോടെ വീണ്ടും പാലം നിര്‍മിക്കുകയാണ്. ഇതുവരെ സ്ഥിരം പാലം പൂർത്തിയായിട്ടില്ല. മൂന്നാർ-മറയൂർ അന്തർസംസ്ഥാന പാതയിലാണ് പെരിയവാെര പാലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.