ഏ​ല​പ്പാ​റ​ ടൗണിലെ അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്

അനധികൃത പാർക്കിങ്; ഗതാഗതക്കുരുക്കിൽ ഏലപ്പാറ

പീ​രു​മേ​ട്: ഏ​ല​പ്പാ​റ​യി​ൽ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ് പ​തി​വാ​യ​തോ​ടെ ഗ​താ​ഗ​ത ത​ട​സ്സം രൂ​ക്ഷ​മാ​യി.

മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യി റോ​ഡി​ന്‍റെ വീ​തി​കൂ​ട്ടി​യെ​ങ്കി​ലും അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ് നി​യ​ന്ത്രി​ക്കു​ന്നി​ല്ല. വാ​ഗ​മ​ൺ റോ​ഡി​ൽ മ​ദ്യ​വി​ൽ​പ​ന​ശാ​ല ആ​രം​ഭി​ച്ച​തോ​ടെ ഇ​വി​ടെ​യും ഗ​താ​ഗ​ത ത​ട​സ്സം രൂ​ക്ഷ​മാ​ണ്. മ​ദ്യം വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​ർ അ​ല​ക്ഷ്യ​മാ​യി വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് ത​ട​സ്സം സൃ​ഷ്ടി​ക്കു​ന്നു. മ​ല​യോ​ര ഹൈ​വേ​യി​ൽ ബ​സ്​​സ്റ്റാ​ൻ​ഡ് മു​ത​ൽ ചെ​മ്മ​ണ്ണ് റോ​ഡു​വ​രെ ഇ​രു​വ​ശ​ത്തും അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ് വ്യാ​പ​ക​മാ​ണ്. പ​ഞ്ചാ​യ​ത്ത് ഷോ​പ്പി​ങ് കോ​പ്ല​ക്സി​ന് മു​ന്നി​ൽ നോ ​പാ​ർ​ക്കി​ങ് ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും നി​രോ​ധ​നം ലം​ഘി​ച്ച് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്നു. യാ​ത്രാ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പെ​ട്ട് കി​ട​ക്കു​ന്ന​തും പ​തി​വ് കാ​ഴ്ച​യാ​ണ്.

Tags:    
News Summary - Illegal parking; Elapara in traffic jam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.