സംഗീതസന്ധ്യ

തൊടുപുഴ: ഇന്ത്യൻ സൊസൈറ്റി ഓഫ്​ ഓഥേഴ്​സ് ജില്ല കമ്മിറ്റി നേ​തൃത്വത്തിൽ തൊടുപുഴയിൽ സാഹിത്യസമ്മേളനവും സംഗീത സന്ധ്യയും നടന്നു. ജില്ല പ്രസിഡന്‍റ്​ സുധാകരൻ അധ്യക്ഷതവഹിച്ചു. ഗായിക സാലിമോൾ ഉദ്​ഘാടനം ചെയ്തു. സജിത ഭാസ്കർ, രാജൻ തെക്കുംഭാഗം, രമ പി.നായർ, സൂര്യ ഗായത്രി, പ്രശാന്ത്​ അടിമാലി, ദേവനന്ദപുഷ്പൻ, മിനി റെജി, എം.എസ്​. റെജി, ടി.എം. അബ്​ദുൽകരീം, ചന്ദ്രൻ കോലാനി, അമ്പിളി അനീഷ്​, കാർത്യായനി കൃഷ്ണൻകുക്കി, സിനി രാജൻ തുടങ്ങിയവർ പ​ങ്കെടുത്തു. കൺസട്രക്​ഷൻ എംപ്ലോയീസ്​ കോൺഗ്രസ്​ പ്രതിഷേധിച്ചു തൊടുപുഴ: നിർമാണ മേഖലയിലെ തൊഴിലാളികൾക്ക്​ പെൻഷൻ കാലത്ത്​ ലഭിക്കേണ്ട ആനുകൂല്യം പൂർണമായും തടഞ്ഞ് വിഷുവിനും ഈസ്റ്ററിനും തൊഴിലാളികളെ പട്ടിണിക്കിട്ട സർക്കാർ നടപടിയിൽ കൺസട്രക്​ഷൻ ആൻഡ്​​ ആർട്ടിസാൻസ്​ എംപ്ലോയീസ്​ കോൺഗ്രസ്​ നേതൃയോഗം പ്രതിഷേധിച്ചു. ​ ക്ഷേമനിധി പണം വകമാറ്റി ഉദ്യോഗസ്ഥർക്ക്​ ശമ്പളത്തിനായി വിനിയോഗിച്ചതാണ്​ പ്രതിസന്ധിക്ക്​ കാരണമെന്ന്​ യോഗം കുറ്റപ്പെടുത്തി. ജില്ല പ്രസിഡന്‍റ്​ പി.വി. അച്ചാമ്മ അധ്യക്ഷതവഹിച്ചു. പരിപാടികൾ ഇന്ന്​ മുതലക്കോടം ഫൊറോന ചർച്ച്​: തിരുനാൾ തിരുകർമങ്ങൾ; വി.കുർബാന, സന്ദേശം - രാവിലെ - 10.00 തൊടുപുഴ കല്ലാനിക്കൽ: ടി.യു.സി.ഐ ജില്ല കമ്മിറ്റി നേതൃത്വത്തിൽ വിലക്കയറ്റത്തിനെതിരെ യോഗം - വൈകു 4.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.