കർഷകദിനാചരണം

പെരുവന്താനം: പഞ്ചായത്തും കൃഷിഭവനും ചേർന്ന് സംഘടിപ്പിച്ച പഞ്ചായത്ത് പ്രസിഡന്‍റ്​ ഡൊമിന സജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ ഷാജി പുല്ലാട്ട് അധ്യക്ഷത വഹിച്ചു. മികച്ച കർഷകരെ ആദരിച്ചു. ചെറുതോണി: കാമാക്ഷി പഞ്ചായത്തും കൃഷിഭവനും സംയുക്​തമായി സംഘടിപ്പിച്ച കർഷക ദിനാചരണം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്​ഘാടനം ചെയ്തു. കൃഷിദര്‍ശന വിളംബര ജാഥയും സൗജന്യ തെങ്ങിന്‍തൈ വിതരണവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ജോസഫ് അധ്യക്ഷത വഹിച്ചു. മുട്ടം: കേരള കർഷക യൂനിയൻ (എം) മുട്ടം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ ഏക നെൽകൃഷിക്കാരൻ ബെന്നി കളപ്പുരയെ ആദരിച്ചു. പാർട്ടി നിയോജകമണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ പൊന്നാടയണിയിച്ചു. മറയൂർ: മറയൂർ പഞ്ചായത്തിൽ കർഷകരുടെ റാലിയും പൊതുയോഗവും നടന്നു. മറയൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ ഉഷ ഹെൻട്രി ജോസഫ് അധ്യക്ഷത വഹിച്ചു. ദേവികുളം എം.എൽ.എ എ. രാജ ഉദ്ഘാടനം ചെയ്തു. മികച്ച കർഷകരെ ആദരിച്ചു. തൊടുപുഴ: കൃഷിഭവനിലെ കർഷക ദിനാചരണ പരിപാടി നഗരസഭ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്​ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ദീപക് അധ്യക്ഷത വഹിച്ചു. മികച്ച കർഷകരെ ആദരിച്ചു. ഫോട്ടോ TDL Karshakadinamക്യാപ്ഷന്‍ കട്ടപ്പന നഗരസഭയും കൃഷിഭവനും ചേര്‍ന്ന്​ സംഘടിപ്പിച്ച കര്‍ഷകദിനാചരണത്തിൽ മുതിർന്ന കർഷകരെ മന്ത്രി റോഷി അഗസ്റ്റിന്‍ ആദരിക്കുന്നു TDL KRIMANNUR HSS കരിമണ്ണൂർ സെന്‍റ്​ ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ കർഷക ദിനാഘോഷത്തിൽ കാർഷിക പതിപ്പുകൾ പുരസ്‌കാരം നേടിയ കർഷകർ പ്രകാശനം ചെയ്യുന്നു Rajakadu karshakadinam: രാജാക്കാട്​ പഞ്ചായത്തിലെ കർഷക ദിനാചരണത്തിൽ എം.എം. മണി എം.എൽ.എ മുതിർന്ന കർഷകരെ ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.