സ്വാതന്ത്ര്യദിനാഘോഷം

കട്ടപ്പന: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികാഘോഷ ഭാഗമായി കുഴിത്തൊളു ദീപ ഹൈകൂളിൽ 13 മുതൽ 15വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കും. 75 ഇന ഔഷധസസ്യങ്ങൾ സ്കൂൾ പരിസരത്ത് നട്ട്​ അമൃതോദ്യാനം നിർമിക്കും. 75 കുട്ടികൾ ചേർന്ന് അവതരിപ്പിക്കുന്ന വന്ദേഭാരത് സംഗീതശിൽപം, ത്രിവർണ തരംഗ്, ഐ ലവ്​ മൈ ഇന്ത്യ എന്നീ പരിപാടികളും ഉണ്ടായിരിക്കും. എൻ.സി.സി, എസ്.പി.സി, സ്കൗട്ട് ആൻഡ് ഗൈഡ്, ജെ.ആർ.സി എന്നിവയുടെ നേതൃത്വത്തിലാണ്​ പരിപാടികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.