നെടുങ്കണ്ടം: ഉടുമ്പന്‍ചോല-നെടുങ്കണ്ടം-കമ്പം കെ.എസ്.ആര്.ടി.സിബസ് സര്‍വിസിന് ബ്രേക്ക് വീണിട്ട് ദിവസങ്ങളായി. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് എൻജിന് തകരാറിനെ തുടര്‍ന്ന് വര്‍ക്ക് ഷോപ്പില്‍ കയറ്റിയിരുന്നു. പകരമായി മറ്റൊരു ബസ് ഇറക്കി സർവിസ് ആരംഭിച്ചിരുന്നു. എന്നാല്‍, ഈ ബസും തകരാറിലായതോടെ നെടുങ്കണ്ടത്തുനിന്ന് കമ്പത്തേക്കുള്ള കെ.എസ്.ആര്.ടി.സി ബസ് സർവിസ് നിലച്ചമട്ടാണ്.
പുലര്‍ച്ചെ 4.40നും 5.50 നുമാണ് നെടുങ്കണ്ടത്തുനിന്നും കമ്പത്തേക്ക് സര്‍വിസ് നടത്തിയിരുന്നത്. നാല് തവണ (എട്ട് ട്രിപ്) സര്‍വിസ് നടത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞ ബുധനാഴ്ചയോടെ ഇരു ബസുകള്‍ക്കും തകരാര്‍ സംഭവിച്ചതോടെ സര്‍വിസ് പൂർണമായി നിലച്ചു. തകരാര്‍ പരിഹരിച്ച് വെള്ളിയാഴ്ച സര്‍വിസ് ആരംഭിച്ചെങ്കിലും 4.40ന് പുറപ്പെട്ട കമ്പം ബസ് ആദ്യ ട്രിപ്പില്‍ തന്നെ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് സര്‍വിസ് വീണ്ടും മുടങ്ങി.
ദിനേന 25,000 രൂപക്ക് മുകളില്‍ കലക്ഷന്‍ കിട്ടിയിരുന്ന ബസുകളാണ് കട്ടപ്പുറത്തായത്. നെടുങ്കണ്ടം കെ.എസ്.ആര്.ടി.സി ഓപറേറ്റിങ് സെന്ററില്‍ ഏറ്റവും വരുമാനം നല്കുന്ന സര്‍വിസുകളാണ് മുടങ്ങിയിരിക്കുന്നത്.
സ്ഥിരമായി ഓടുന്ന ബസുകള്‍ തകരാറായതിനെ തുടര്‍ന്ന് യാത്രക്കാര്‍ പെരുവഴിയിലായി. ചികിത്സ തേടി തമിഴ്നാട്ടിലെ തേനി മെഡിക്കല്‍ കോളജ്, അരവിന്ദ് കണ്ണാശുപത്രി അടക്കമുള്ള വിവിധ ആശുപത്രികളില്‍ പോകുന്നവര്‍, വിദ്യാര്‍ഥികള്‍, നിരവധി വ്യാപാരികള്‍, വിവിധ ആവശ്യങ്ങള്‍ക്കായി അന്യ സംസ്ഥാനങ്ങളിലേക്ക് പോയി വരുന്നവര്‍, കേരളത്തിലെ വിവിധ ഏലത്തോട്ടങ്ങളില്‍ പണി എടുക്കാന്‍ വന്നു പോകുന്നവര്‍ അടക്കമുള്ള നൂറുകണക്കിന് ആളുകളാണ് ബസുകളെ ആശ്രച്ചിരുന്നത്.
നെടുങ്കണ്ടത്തുനിന്നും സ്ഥലം മാറിപ്പോയ ഡസനോളം വരുന്ന കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പകരം പുതിയ ജീവനക്കാര്‍ വരാത്തതും നെടുങ്കണ്ടം ഓപറേറ്റിങ് സെന്ററിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നു. ഏതെങ്കിലും ജീവനക്കാര്‍ അധികമായി അവധിയെടുത്താല്‍ സര്‍വിസ് മുടങ്ങുന്ന അവസ്ഥയും നിലവിലുണ്ട്.
കായംകുളം-കുമളി ബസ് സമയം മാറ്റി: യാത്രക്കാർ ദുരിതത്തിൽ
പീരുമേട്: കായംകുളം-കുമളി കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിന്റെ സമയം പുനഃക്രമീകരിച്ചു. യാത്രക്കാർ ദുരിതത്തിൽ. ഇതോടെ വരുമാനവും കുറഞ്ഞു. കായംകുളത്തുനിന്ന് രാവിലെ 8.10 പുറപ്പെട്ടിരുന്ന ബസ് 8.30നും കുമളിയിൽനിന്ന് 2.40 പുറപ്പെട്ടിരുന്നത് 3.05 ആയി പുനഃക്രമീകരിച്ചു.
ഇതോടെ ഇേത റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിന് പിന്നിലായതോടെ വരുമാനം ഗണ്യമായി കുറഞ്ഞു. 2013ലാണ് സ്വകാര്യ സൂപ്പർ ക്ലാസ് പെർമിറ്റ് ടേക്ക് ഓവറായി കെ.എസ്.ആർ.ടി.സി ഏറ്റെടുത്തത്. അന്നുമുതൽ ലാഭത്തിലാണ് സർവിസ് ഓടിയിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം മുതൽ ഓൺലൈൻ ബുക്കിങ് ആരംഭിച്ചതിനാലാണ് സമയം മാറ്റിയതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.
രാവിലെയും വൈകീട്ടും യാത്ര ചെയ്തിരുന്ന സ്ഥിരം യാത്രക്കാരാണ് വലഞ്ഞത്. വൈകി ഓടുന്നതിനാൽ ഇവർ ഈ ബസിലെ യാത്ര ഉപേക്ഷിച്ചു. സമയം മാറ്റത്തിൽ സർവിസ് നഷ്ടത്തിലാകുകയും ചെയ്തു.
സമയമാറ്റം വരുത്തി വരുമാനം നഷ്ടപ്പെടുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും പഴയ സമയത്തിലേക്ക് മാറ്റി ഓടണമെന്നും ബസ് യാത്രികർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.