ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗം; ന​ഗ​ര​ത്തി​ലെ വെ​ള്ള​​ക്കെ​ട്ട്​ ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി

തൊ​ടു​പു​ഴ: ​തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ലെ വെ​ള്ള​​ക്കെ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം ച​ർ​ച്ച ചെ​യ്ത്​ ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗം. ന​ഗ​ര​ത്തി​ൽ മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത വി​ധം വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യ​ത് അ​ന​ധി​കൃ​ത കൈ​യേ​റ്റം മൂ​ല​മാ​ണെ​ന്നും ഇ​ത് ഒ​ഴി​വാ​ക്കു​ന്ന​തി​ന്​ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കൗ​ൺ​സി​ല​ർ കെ.​കെ. ഷിം​നാ​സ് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ വി​ഷ​യം കൗ​ൺ​സി​ലി​ൽ ച​ർ​ച്ച​യാ​യ​ത്.

പ​ല​യി​ട​ത്തും ഓ​ട​ക​ൾ ശു​ചീ​ക​രി​ക്കാ​ൻ സ്ലാ​ബു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ വ്യാ​പാ​രി​ക​ള​ട​ക്കം ത​യാ​റാ​കാ​ത്ത​താ​ണ്​ ക​ട​ക​ളി​ല​ട​ക്കം വെ​ള്ളം ക​യ​റു​ന്ന​തി​ന്​ കാ​ര​ണ​മെ​ന്ന്​​ യു.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ കെ.​എം. നി​ഷാ​ദ് വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചു. പ​ല ത​വ​ണ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച്​ പ​റ​യു​ന്ന​ത​ല്ലാ​​തെ വെ​ള്ള​ക്കെ​ട്ട്​ ഒ​ഴി​വാ​കാ​ൻ ശാ​ശ്വ​ത ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന്​ ചി​ല കൗ​ൺ​സി​ല​ർ​മാ​രും വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി.

തു​ട​ർ​ന്ന് വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ട​ക​ള​ട​ക്കം പ​രി​ശോ​ധി​ച്ച്​ വ്യാ​പാ​രി​ക​ൾ​ക്ക് നോ​ട്ടീ​സ്​ ന​ൽ​കു​മെ​ന്നും ഇ​തി​നാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും ചെ​യ​ർ​പേ​ഴ്സ​ൻ സാ​ബി​റ ജ​ലീ​ൽ അ​റി​യി​ച്ചു. ന​ഗ​ര​സ​ഭ ശു​ചീ​ക​ര​ണ​പ്ര​വൃ​ത്തി​ക​ൾ കൃ​ത്യ​മാ​യി ഇ​ത്ത​വ​ണ ന​ട​ത്തി​യ​തെ​ന്നും സ​മീ​പ​കാ​ല​ത്തു​ണ്ടാ​യി​ട്ടി​ല്ലാ​ത്ത​വി​ധം മ​ഴ പെ​യ്ത​താ​ണ് വെ​ള്ള​ക്കെ​ട്ട്​ ഉ​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്നും ​വൈ​സ്​ ചെ​യ​ർ​മാ​ൻ കെ. ​ദീ​പ​ക് കൗ​ൺ​സി​ലി​ൽ വ്യ​ക്ത​മാ​ക്കി. ഓ​ട ശു​ചീ​ക​രി​ച്ച​തി​നാ​ലാ​ണ്​ മ​ഴ വെ​ള്ളം പെ​ട്ടെ​ന്ന് ഇ​റ​ങ്ങി​പ്പോ​യ​ത്. വെ​ള്ള​ക്കെ​ട്ട്​ ഒ​ഴി​വാ​ക്കാ​ൻ ശാ​ശ്വ​ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വൈ​സ്​ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

ഇ​തു​കൂ​ടാ​തെ പ​ഴ​യ പ്രൈ​വ​റ്റ്​ ബ​സ് സ്റ്റാ​ൻ​ഡ് മൈ​താ​നം ഫ​ർ​ണി​ച്ച​ർ മേ​ള​ക്ക് ന​ൽ​കു​ന്ന വി​ഷ​യ​വും ച​ർ​ച്ച​ക്കെ​ടു​ത്തു. പ​ഴ​യ പ്രൈ​വ​റ്റ്​ ബ​സ്​ സ്റ്റാ​ൻ​ഡ്​ ഫ​ർ​ണി​ച്ച​ർ മേ​ള​ക്ക്​ ന​ൽ​കാ​നു​ള്ള അ​പേ​ക്ഷ കൗ​ൺ​സി​ൽ വോ​ട്ടി​നി​ട്ട്​ ത​ള്ളി. ര​ണ്ട് സ്വ​ത​ന്ത്ര​രും ഒ​രു യു.​ഡി.​എ​ഫ് കൗ​ൺ​സി​ല​റും മാ​ത്ര​മാ​ണ് അ​നു​കൂ​ലി​ച്ച​ത്.

ആ​ർ. ഹ​രി, അ​ന​സ് എ​ന്നീ സ്വ​ത​ന്ത്ര​രും മു​സ്‍ലിം ലീ​ഗി​ലെ നി​ഷാ​ദു​മാ​ണ് അ​നു​കൂ​ലി​ച്ച​ത്. ചെ​യ​ർ​പേ​ഴ്സ​ൻ സാ​ബി​റ ജ​ലീ​ലും കൗ​ൺ​സി​ല​ർ ജെ​സി ആ​ന്റ​ണി​യും വി​ട്ടു​നി​ന്നു. ബാ​ക്കി​യു​ള്ള മു​ഴു​വ​ൻ കൗ​ൺ​സി​ല​ർ​മാ​രും തീ​രു​മാ​ന​ത്തെ എ​തി​ർ​ത്തു.ന​ഗ​ര​സ​ഭ​ക്ക് കൃ​ത്യ​മാ​യി നി​കു​തി ന​ൽ​കു​ന്ന തൊ​ടു​പു​ഴ​യി​ലെ വ്യാ​പാ​രി​ക​ളെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ഏ​ക അ​ഭി​പ്രാ​യ​മാ​ണ് മു​ന്ന​ണി വ്യ​ത്യാ​സ​മി​ല്ലാ​തെ പി​ന്തു​ണ​ച്ച ഭൂ​രി​പ​ക്ഷം കൗ​ൺ​സി​ല​ർ​മാ​രു​ടെ​യും നി​ല​പാ​ട്. വ​ഴി​വി​ള​ക്കു​ക​ളെ ചൊ​ല്ലി​യും കൗ​ൺ​സി​ലി​ൽ വാ​ഗ്വാ​ദം ന​ട​ന്നു. വാ​ർ​ഡി​ൽ പ​ല​യി​ട​ത്തും വ​ഴി​വി​ള​ക്കു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​ത്​ വീ​ഴ്ച​യാ​ണെ​ന്ന്​ കൗ​ൺ​സി​ല​ർ​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. തു​ട​ർ​ന്ന്​ ന​ഗ​ര​ത്തി​ലെ വ​ഴി​വി​ള​ക്കു​ക​ൾ കൃ​ത്യ​മാ​യി പ​രി​പാ​ലി​ക്കാ​ത്ത ക​രാ​റു​കാ​ര​ന് നോ​ട്ടീ​സ് ന​ൽ​കി നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചു.

Tags:    
News Summary - Municipal Council Meeting: Steps to Resolve Waterlogging in the City

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.