ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​ൽ​പ​ന; വ​​ഴി​യോ​ര ക​ട പൊ​ളി​ച്ചു​മാ​റ്റി ​പൊ​ലീ​സ്​

അ​ടി​മാ​ലി: ല​ഹ​രി വി​ൽ​പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന പൂ​പ്പാ​റ ടൗ​ണി​ലെ വ​ഴി​യോ​ര ക​ട ശാ​ന്ത​ൻ​പാ​റ ​പൊ​ലീ​സ്​ ജെ.​സി.​ബി ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു​മാ​റ്റി. ക​ട​യി​ൽ​നി​ന്ന് ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് സ്വ​മേ​ധ​യാ ക​ട ഒ​ഴി​ഞ്ഞു​പോ​കു​ന്ന​തി​ന് ശാ​ന്ത​ൻ​പാ​റ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ക​ട​യു​ട​മ​ക്ക്​ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. പൊ​ലീ​സ് ന​ൽ​കി​യ നോ​ട്ടീ​സി​ന് എ​തി​രാ​യി ഇ​യാ​ൾ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച് സ്റ്റേ ​വാ​ങ്ങി. തു​ട​ർ​ന്ന് മു​ൻ​കാ​ല കേ​സു​ക​ളെ കു​റി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി ഹൈ​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ശാ​ന്ത​ൻ​പാ​റ പൊ​ലീ​സ് ഇ​യാ​ൾ സ്ഥി​ര​മാ​യി ല​ഹ​രി വി​ൽ​പ​ന​യി​ൽ ഏ​ർ​പ്പെ​ട്ടു​വ​രു​ന്ന ആ​ളാ​ണെ​ന്ന് ഹൈ​കോ​ട​തി​യെ ധ​രി​പ്പി​ക്കു​ക​യും ഹൈ​കോ​ട​തി​യി​ൽ​നി​ന്ന് അ​നു​കൂ​ല ഉ​ത്ത​ര​വ് നേ​ടു​ക​യും ചെ​യ്​​ത​തോ​ടെ​യാ​ണ്​ ക​ട പൊ​ളി​ച്ചു നീ​ക്കി​യ​ത്. ന​ട​പ​ടി​യി​ൽ പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വി​ൽ​പ​ന ന​ട​ത്തി പി​ടി​ക്ക​പ്പെ​ട്ടാ​ൽ ക​ട​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ശാ​ന്ത​ൻ​പാ​റ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ശ​ര​ലാ​ൽ അ​റി​യി​ച്ചു.

Tags:    
News Summary - Police demolished a roadside shop for selling narcotic substances

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.