കേരള പി.എസ്.സി എംപ്ലോയീസ് യൂനിയന്‍ ജില്ല സമ്മേളനം കെ.പി. മേരി ഉദ്ഘാടനംചെയ്യുന്നു
കട്ടപ്പന: കട്ടപ്പനയിലെ പി.എസ്.സി ജില്ല ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് കേരള പി.എസ്.സി എംപ്ലോയീസ് യൂനിയന്‍ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. എൻ.ജി.ഒ യൂനിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. മേരി ഉദ്ഘാടനംചെയ്തു.പുതിയ യു.ഡി.എഫ് സര്‍ക്കാറിന്റെ ബജറ്റില്‍ സര്‍ക്കാര്‍ ജീവനക്കാരെ അവഗണിച്ചതായി കെ.പി. മേരി കുറ്റപ്പെടുത്തി. പി.യു. അജീഷ് അധ്യക്ഷത വഹിച്ചു. സുജിത കൃഷ്ണന് പ്രവര്‍ത്തന റിപ്പോര്‍ട്ടും സി.എം. ഷാനവാസ് രക്തസാക്ഷി പ്രമേയവും ലതാ ഗോപാല്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. നേതാക്കളായ ടി.ജി. രാജീവ്, എ.എസ്. ഷിബു, എം.ആര്. രഞ്ജിത്ത്, സീമ തങ്കച്ചി തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: സി.എം. ഷാനവാസ് (സെക്രട്ടറി), കെ.എ. റാണി (പ്രസിഡന്റ്), കെ. രജനി രവീന്ദ്രന്(ട്രഷറര്‍), അബ്ദുൽ റസാക്ക് (വൈസ് പ്രസിഡന്റ്), അനൂപ് സെബാസ്റ്റ്യന്‍( ജോ. സെക്രട്ടറി), പി.ഡി. ദിവ്യ (വനിത കമ്മിറ്റി കണ്‍വീനര്‍), ജിസി ജോസ് (ജോ. കണ്‍വീനര്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.