കൊലുമ്പന്‍ കോളനി നിവാസികളായ രാജമ്മയും കമലാക്ഷിയും

കൊലുമ്പന്‍ കോളനിയിലേക്ക് വീണ്ടും പട്ടയം

ഇടു​ക്കി: കേരളത്തി​െൻറ ഗോത്രവര്‍ഗ ചരിത്രത്തില്‍ നിര്‍ണായകസ്ഥാനമുള്ള കൊലുമ്പന്‍ കോളനിയിലെ 29 കുടുംബത്തിന​ുകൂടി പട്ടയം നല്‍കുന്നു. കഴിഞ്ഞ ജനുവരിയില്‍ കട്ടപ്പനയില്‍ നടത്തിയ മെഗാ പട്ടയമേളയില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഈ കുടിയിലെ 36 കുടുംബത്തിന്​ പട്ടയം നൽകിയിരുന്നു.

കലക്​ടറേറ്റ്​ കോണ്‍ഫറന്‍സ് ഹാളില്‍ വ്യാഴാഴ്​ച ഉച്ചക്ക്​ 2.30ന് മന്ത്രി എം.എം. മണി രണ്ടാംഘട്ട പട്ടയങ്ങള്‍ കൈമാറും. കലക്ടര്‍ എച്ച്. ദിനേശന്‍ അധ്യക്ഷത വഹിക്കും. 1950കളില്‍ പെരിയാറില്‍ ജലവൈദ്യുതി പദ്ധതിക്കുവേണ്ടി ഇടുക്കി വനപ്രദേശത്തുനിന്ന്​ ഊരാളി കുടുംബങ്ങളെ വെള്ളാപ്പാറയിലേക്ക്​ മാറ്റിപ്പാര്‍പ്പിച്ചു.

ഇടുക്കി ഡാമിന് സ്ഥാനം കാണിച്ച ആദിവാസി മൂപ്പന്‍ കൊലുമ്പ​െൻറ മരണശേഷം ഈ ഊരാളിക്കുടി കൊലുമ്പന്‍ കോളനി എന്നറിയപ്പെട്ടു. കോളനിയിലെ മൂന്നോ നാലോ പേര്‍ക്കുമാത്രമാണ് ഒരേക്കറില്‍ കൂടുതല്‍ സ്ഥലമുള്ളതെന്ന് ഇപ്പോഴത്തെ ഊരുമൂപ്പനും മുന്‍ പഞ്ചായത്ത്​ അംഗവുമായ ടി.വി. രാജപ്പന്‍ പറയുന്നു. ഇടുക്കി ഡാമി​െൻറ നിര്‍മാണ സമയത്താണ് കൂടുതല്‍ പേര്‍ കുടിയേറിയത്. അന്ന് 150 ഏക്കറിലധികം ഭൂമി ഉണ്ടായിരുന്നു.

കാട്ടുമൃഗങ്ങളുമായി ഏറ്റുമുട്ടിയാണ് കഴിഞ്ഞിരുന്നതെന്ന് രാജപ്പ​െൻറ സഹോദരി രാജമ്മ തൈമാക്കല്‍ ഓര്‍മിക്കുന്നു. സ്വന്തം മണ്ണില്‍ ഒത്തിരി പണിയെടു​െത്തങ്കിലും അത് സ്വന്തം എന്നുപറയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഇക്കാലമത്രയും. എന്നാലിപ്പോള്‍ പട്ടയം ലഭിക്കുമെന്ന വിവരം ഏറെ സന്തോഷത്തോടെയാണ്​ ഉൾക്കൊള്ളുന്നതെന്നും ഇവർ പറഞ്ഞു. 

Tags:    
News Summary - Land agreement in Kolumban Colony People

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.