അഞ്ചാംമൈലിൽ അപകടത്തിൽപ്പെട്ട ബസ്
Posted On
date_range Updated On
date_range ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ടു: ദുരന്തം ഒഴിവായത് തലനാരിഴക്ക്
അടിമാലി: കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽ പെട്ടു. ദുരന്തം ഒഴിവായത് തലനാരിഴക്ക്. അടിമാലിയിൽ നിന്ന് എറണാകുളത്തേക്ക് പോയ ബസ് വാളറ അഞ്ചാംമൈലിൽ ബ്രേക്ക് നഷ്ടമായതിനെ തുടർന്ന് ദേശീയപാതക്കരികിൽ നിന്ന മരത്തിൽ ഇടിപ്പിച്ച് നിർത്തുകയായിരുന്നു.
വലിയ കൊക്കകൾ നിറഞ്ഞ പ്രദേശത്ത് ഡ്രൈവറുടെ മനസ്സാന്നിധ്യമാണ് വൻ അപകടം ഒഴിവാക്കിയത്. നാൽപതോളം യാത്രക്കാരാണ് ഈ സമയം ബസിൽ ഉണ്ടായിരുന്നത്.തിങ്കളാഴ്ച രാവിലെ പത്തോടെയാണ് അപകടം. യാത്രക്കാർ എല്ലാവരും സുരക്ഷിതമായി രക്ഷപ്പെട്ടു.
പഴക്കമുള്ള ബസാണ് അപകടത്തിൽ പെട്ടതെന്നും അറ്റകുറ്റപ്പണികൾ നടത്താതെയാണ് സർവീസ് നടത്തിയതെന്നും ആക്ഷേപമുണ്ട്. രണ്ട് മാസം മുമ്പ് വാളറ ചാക്കോച്ചി വളവിൽ കെ.എസ്.ആർ.ടി.സി ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.