തൊടുപുഴ: കാലവര്‍ഷത്തോടനുബന്ധിച്ച് വൈദ്യുതി അപകടങ്ങളില്‍പ്പെടാതിരിക്കാന്‍ പ്രത്യേകശ്രദ്ധ വേണമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ്. ലൈനുകളോട് തൊട്ടുകിടക്കുന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റാനും സര്‍വിസ് വയര്‍, സ്റ്റേ വയര്‍, വൈദ്യുതി പോസ്റ്റുകള്‍ എന്നിവ സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കണം.
ലോഹഷീറ്റിന് മുകളില്‍ സർവിസ് വയര്‍ കിടക്കുകയോ, സർവിസ് വയര്‍ ലോഹത്തൂണില്‍ തട്ടിക്കിടക്കുകയോ ചെയ്താല്‍ വൈദ്യുതാഘാതം ഏല്ക്കാന് സാധ്യതയുള്ളതിനാല്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസില്‍ അറിയിക്കണം.
വൈദ്യുതി ലൈനുകളോട് തൊട്ടുകിടക്കുന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റാനും ലൈനില്‍ തട്ടാന്‍ സാധ്യതയുള്ള വൃക്ഷത്തലപ്പുകള്‍ വെട്ടിമാറ്റാനും കെ.എസ്.ഇ.ബി. പ്രത്യേക ശ്രദ്ധിക്കുന്നുണ്ട്. ഇതുമായി പൊതുജനങ്ങള്‍ സഹകരിക്കണം. മരങ്ങള്‍ വെട്ടിമാറ്റാൻ ലൈന്‍ ഓഫ് ചെയ്യുന്നതിന് കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസിനെ സമീപിക്കാം. മഴസമയത്ത് ലൈനിന്റെ സമീപത്തോ ലൈനില്‍ തൊട്ടുകിടക്കുന്നതോ ആയ മരങ്ങളില്‍ തൊടരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.