വെള്ളയാംകുടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം
Posted On
date_range Updated On
date_range ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം
കട്ടപ്പന: വെള്ളയാംകുടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.പരിക്കേറ്റ കട്ടപ്പന, വാഴവര സ്വദേശികളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.അടിമാലി-കുമളി ദേശീയ പാതയിൽ വെള്ളയാംകുടിക്ക് സമീപമാണ് ബൈക്കുകൾ കൂട്ടിയിടിച്ചത്.
വ്യാഴാഴ്ച രാവിലെ 8.30യോടെയാണ് അപകടം. കട്ടപ്പനക്ക് വരുകയായിരുന്ന ബൈക്കും കട്ടപ്പനയിൽനിന്ന് ഇടുക്കി ഭാഗത്തേക്ക് പോയ ബൈക്കുമാണ് കൂട്ടിയിടിച്ചത്. അമിതവേഗവും ആശ്രദ്ധയുമാണ് അപകടത്തിന് ഇടയാക്കിയതെന്ന് സമീപവാസി പറഞ്ഞു. രണ്ട് ബൈക്കും ഭാഗികമായി തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.