അറവുമാട് പ്രതിസന്ധി; കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ നാളെ മുതൽ ഇറച്ചിക്കടകൾ അടച്ചിടും

ക​ട്ട​പ്പ​ന: അ​റ​വു മാ​ടു​ക​ളു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഇ​റ​ച്ചി വ്യാ​പാ​ര മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യ​തോ​ടെ ഇ​റ​ച്ചി​ക്ക​ട​ക​ൾ അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നം. വെ​ള്ളി​യാ​ഴ്ച മു​ത​ൽ കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ ഇ​റ​ച്ചി​ക്ക​ട​ക​ൾ അ​ട​ച്ചി​ടു​മെ​ന്ന് മീ​റ്റ് ഇ​ൻ​ഡ​സ്ട്രീ​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ക​ന്നു​കാ​ലി ല​ഭ്യ​ത കു​ത്ത​നെ ഇ​ടി​ഞ്ഞ​തോ​ടെ സം​സ്ഥാ​ന​ത്തു ഇ​റ​ച്ചി വ്യാ​പാ​ര മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്. അ​ന്യ സം​സ്‌​ഥാ​ന​ത്തു​നി​ന്നു​ള്ള പോ​ത്തി​ന്റെ​യും കാ​ള​യു​ടെ​യും വ​ര​വ് നാ​ലി​ലൊ​ന്നാ​യി കു​റ​ഞ്ഞ​താ​ണ് തി​രി​ച്ച​ടി​യാ​യ​ത്. വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം. ഉ​യ​ർ​ന്ന വി​ല ന​ൽ​കി​യി​ട്ടും പോ​ത്തും എ​രു​മ​യും ല​ഭി​ക്കു​ന്നി​ല്ല.

മു​മ്പ് ആ​ന്ധ്രാ​പ്ര​ദേ​ശ്, ഒ​ഡി​ഷ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് മാ​ടു​ക​ളെ എ​ത്തി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ യു.​പി, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് ഇ​പ്പോ​ൾ മാ​ടു​ക​ളെ എ​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ ഇ​വ​യും ല​ഭി​ക്കു​ന്നി​ല്ല. കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന അ​ഞ്ഞൂ​റോ​ളം മാ​ടു​ക​ളെ​യാ​ണ് ആ​ന്ധ്ര​യി​ൽ ക​ഴി​ഞ്ഞ​യാ​ഴ്‌​ച പി​ടി​ച്ചെ​ടു​ത്ത​ത്. ക്ഷാ​മ​ത്തി​ന്റെ മ​റ​വി​ൽ വ്യാ​പ​ക​മാ​യി ഗു​ണ​നി​ല​വാ​രം ഇ​ല്ലാ​ത്ത ഇ​റ​ച്ചി വി​പ​ണി​യി​ൽ സ​ജീ​വ​മാ​കു​ന്നു​ണ്ടെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ് എം.​എം. സ​ലിം, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എം.​റോ​ബി​ൻ, ജോ​ബി ഫി​ലി​പ്പ്, ടി​വി​ൻ ഫ്രാ​ൻ​സി​സ്, രാ​ജേ​ഷ്, ജ​ലാ​ലു​ദ്ദീ​ൻ, ജെ​സ്റ്റി​ൻ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു

Tags:    
News Summary - Cattle slaughter crisis: Decision to close meat shops from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.