Posted On
date_range Updated On
date_range എ.ടി.എമ്മിലേക്കുള്ള 25 ലക്ഷവുമായി ജീവനക്കാർ മുങ്ങി
കട്ടപ്പന: എ.ടി.എമ്മിൽ നിറക്കാൻ ഏൽപിച്ച 25 ലക്ഷം രൂപയുമായി ജീവനക്കാർ മുങ്ങിയതായി പരാതി. കട്ടപ്പനയിലെയും വാഗമണ്ണിലെയും എസ്.ബി.ഐ എ.ടി.എമ്മുകളിൽ നിറക്കാൻ മുംബൈ ആസ്ഥാനമായ സ്വകാര്യ കമ്പനി ഏൽപിച്ച പണത്തിൽ നിന്ന് 25 ലക്ഷം രൂപ കട്ടപ്പന സ്വദേശികളായ ജോജോമോൻ (35), അമൽ (30) എന്നിവർ ചേർന്ന് തട്ടിയെടുത്തതായാണ് പരാതി. കമ്പനിയുടെ പരാതിയിൽ കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചത് അറിഞ്ഞ പ്രതികൾ ഒളിവിൽ പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.