Posted On
date_range Updated On
date_range കാർ നിയന്ത്രണംവിട്ട് വീടിനുമേൽ പതിച്ചു
കട്ടപ്പന: നിയന്ത്രണംവിട്ട കാർ വീടിനുമേൽ പതിച്ചു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഈട്ടിത്തോപ്പ് വിജയമാത പള്ളിക്കുസമീപം ഞായറാഴ്ച രാത്രിയായിരുന്നു അപകടം. കട്ടപ്പനയിൽനിന്ന് പെരിഞ്ചാംകുട്ടി ചെമ്പകപ്പാറയിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്.
മണ്ണുക്കുളത്ത് േജായി വാടകക്ക് താമസിക്കുന്ന വീടിനു മുകളിലേക്കാണ് പതിച്ചത്. റോഡിൽനിന്ന് 50 അടിയോളം താഴ്ചയിലേക്കാണ് മറിഞ്ഞത്. അടുക്കള ഭിത്തി തകർന്നു. അടുക്കളയിൽ ആരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.