കട്ടപ്പന നത്തുകല്ലിന് സമീപം അപകടത്തിൽപ്പെട്ട കാർ
Posted On
date_range Updated On
date_range നിയന്ത്രണം നഷ്ടപ്പെട്ട് കാർ മറിഞ്ഞു
കട്ടപ്പന: നത്തുകല്ലിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ അപകടത്തിൽപ്പെട്ടു. ഡ്രൈവർ കാര്യമായ പരുക്കില്ലാതെ രക്ഷപെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് ഒന്നരയോടെയായിരുന്നു അപകടം.
അമിതവേഗതയിൽ എതിരേ വന്ന ബൈക്കിൽ തട്ടാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് വാഹനം തലകീഴായി മറിഞ്ഞത്. ഇരട്ടയാർ ഭാഗത്ത് നിന്നു എത്തിയ കാറാണ് കട്ടപ്പന ഭാഗത്ത് നിന്നും എത്തിയ ബൈക്കിൽ തട്ടാതെ വെട്ടിച്ച് മാറ്റുന്നതിനിടെ അപകടത്തിൽപെട്ടത്. ഇതേത്തുടർന്ന് സമീപത്തെ വൈദ്യുത പോസ്റ്റ് ഒടിയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.