Posted On
date_range Updated On
date_range ബസിൽ ലൈംഗികാതിക്രമം; പ്രതിക്ക് തടവും പിഴയും
കട്ടപ്പന: ബസിൽവെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് ആറുവർഷം കഠിന തടവും പിഴയും. മഞ്ഞുമല സത്രം ഭാഗത്ത് കുന്നേൽ വീട്ടിൽ ബാബുവിനെയാണ് (62) കട്ടപ്പന പോക്സോ കോടതി ജഡ്ജി മഞ്ജു വി. ശിക്ഷ വിധിച്ചത്. 2022ലാണ് കേസിനാസ്പദമായ സംഭവം. ഒരുവർഷം കഠിനതടവിനും 3000 പിഴക്കും പോക്സോ വകുപ്പ് പ്രകാരം അഞ്ചുവർഷം കഠിന തടവിനും 6000 രൂപ പിഴക്കുമാണ് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ നാലുമാസത്തെ അധികതടവും അനുഭവിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.