ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപിച്ച യുവാവ്​ അറസ്​റ്റിൽ

ക​ട്ട​പ്പ​ന: ഗൃ​ഹ​നാ​ഥ​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് ഒ​ളി​വി​ൽ​പോ​യ യു​വാ​വി​നെ ഒ​രു​വ​ർ​ഷ​ത്തി​നു​ശേ​ഷം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ക​ട്ട​പ്പ​ന അ​മ്പ​ല​ക്ക​വ​ല​യി​ൽ ഗൃ​ഹ​നാ​ഥ​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച ശേ​ഷം ഒ​ളി​വി​ൽ​പോ​യ പോ​ത്ത​ൻ അ​ഭി​ലാ​ഷ് എ​ന്ന കാ​വും​പ​ടി മ​ഞ്ചാ​ങ്ക​ൽ അ​ഭി​ലാ​ഷി​നെ​യാ​ണ്​ (38) പ​ള​നി​യി​ൽ​നി​ന്ന്​ ക​ട്ട​പ്പ​ന പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഒ​രു​വ​ർ​ഷം മു​മ്പ്​ ക​ട്ട​പ്പ​ന സ്വ​ദേ​ശി​യാ​യ അ​യ്യ​ൻ​വേ​ലി​ൽ ഷാ​ജി​യെ (50) വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച്​ ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ​ക്കു​വേ​ണ്ടി സം​സ്ഥാ​ന​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് പ്ര​തി പ​ള​നി​യി​ലു​ള്ള​താ​യി പൊ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ക​ട്ട​പ്പ​ന ഡി​വൈ.​എ​സ്.​പി എ​ൻ.​സി. രാ​ജ്‌​മോ​ഹ​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു.

Tags:    
News Summary - man arrested for attacking another

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.