Posted On
date_range Updated On
date_range ക്വാറൻറീൻ കേന്ദ്രത്തിൽനിന്ന് രണ്ട് കോവിഡ് രോഗികളെ കാണാതായി
കട്ടപ്പന: കോവിഡ് ബാധിച്ചതിനെ തുടർന്ന് ക്വാറൻറീനിലാക്കിയിരുന്ന ഒമ്പത് അതിഥി തൊഴിലാളികളിൽ രണ്ടുപേരെ കാണാതായി. പുളിയൻമല ഹേമക്കടവിലെ ഏലത്തോട്ടത്തിൽ പണിയെടുത്തിരുന്ന ഇവരെ കോവിഡ് സ്ഥിരീകരിച്ചതോടെ തോട്ടം ഉടമയുടെ ഉത്തരവാദിത്തത്തിൽ ക്വാറൻറീനിലാക്കിയിരുന്നു.
എന്നാൽ, ചൊവ്വാഴ്ച വൈകീട്ടോടെ രണ്ടുപേരെ കാണാതാവുകയായിരുന്നു. വണ്ടന്മേട് പൊലീസ് ഇവരെ തിരഞ്ഞു വരികയാണ്. ജോലി അന്വേഷിച്ച് തോട്ടങ്ങളിൽ എത്താൻ സാധ്യതയുള്ളതിനാൽ കരുതൽ വേണമെന്ന് വണ്ടൻമേട് പൊലീസ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.