Posted On
date_range Updated On
date_range ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി
കട്ടപ്പന: കാഞ്ചിയാർ പേഴുംകണ്ടത്ത് ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി. വെള്ളിയാഴ്ച പുലർച്ചെയാണ് മോഴയാന ഇറങ്ങി കൃഷി നശിപ്പിച്ചത്. പേഴുംകണ്ടത്ത് വനം വകുപ്പിന്റെ തേക്ക് പ്ലാന്റേഷനോട് ചേർന്നാണ് കാട്ടാന എത്തിയത്.
തോട്ടത്തിൽ റോയിയുടെ പുരയിടത്തിൽ നിലയുറപ്പിച്ച ആനയെ പുലർച്ച നാട്ടുകാരും വനം വകുപ്പും ചേർന്ന് കാടു കയറ്റി. വാഴകളും, കവുങ്ങും ആന നശിപ്പിച്ചു.
രാത്രിയിൽ മരത്തിന്റെ ശിഖരമൊടിക്കുന്നത് കേട്ട് റോയ് വീടിന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് ആന വീടിന് മുൻപിലെ പുരയിടത്തിൽ നിൽക്കുന്നത് കണ്ടത്. തുടർന്ന് വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.