ഇരട്ടയാറിലെ യൂത്ത് കോൺഗ്രസ്‌ നേതാവിന് സി.പി.എം ലോക്കൽ സെക്രട്ടറിയുടെ വധഭീഷണി

ക​ട്ട​പ്പ​ന: ഇ​ര​ട്ട​യാ​റി​ലെ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ നേ​താ​വി​ന് സി.​പി.​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യു​ടെ വ​ധ​ഭീ​ഷ​ണി.

തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച​ത് സം​ബ​ന്ധി​ച്ച് സി-​വി​ജി​ല്‍ ആ​പ്പി​ലൂ​ടെ പ​രാ​തി ന​ല്‍കി​യ യൂ​ത്ത് കോ​ണ്‍ഗ്ര​സ് ഉ​ടു​മ്പ​ന്‍ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​ര​ട്ട​യാ​ര്‍ സ്വ​ദേ​ശി സെ​ബി​ന്‍ എ​ബ്ര​ഹാ​മി​നെ​യാ​ണ് സി.​പി.​എം ഇ​ര​ട്ട​യാ​ര്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

പ്ര​ചാ​ര​ണ​സ​മ​യ​ത്ത് പോ​സ്​​റ്റ​ര്‍ പ​തി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ബി​ന്‍ സി-​വി​ജി​ല്‍ ആ​പ്പി​ലൂ​ടെ പ​രാ​തി ന​ല്‍കി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​െൻറ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി പോ​സ്​​റ്റ​ര്‍ കീ​റി​ക്ക​ള​ഞ്ഞു.

സി-​വി​ജി​ല്‍ ആ​പ്പി​ലൂ​ടെ പ​രാ​തി ന​ല്‍കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് നി​യ​മം. എ​ന്നാ​ല്‍, ക​ല​ക്​​ട​റേ​റ്റി​ല്‍ നി​ന്ന് ഫോ​ണ്‍ ന​മ്പ​ര്‍ ചോ​ര്‍ത്തി​യ​ശേ​ഷം ഈ​സ്​​റ്റ​ര്‍ ദി​ന​ത്തി​ലാ​ണ് സെ​ബി​നെ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഫോ​ണി​ൽ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​തി​നെ​തി​രെ​യും സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടും സെ​ബി​ന്‍ ക​ട്ട​പ്പ​ന സി.​ഐ​ക്ക്​ പ​രാ​തി ന​ല്‍കി.

കൂ​ടാ​തെ, സി-​വി​ജി​ല്‍ ആ​പ്പി​ല്‍നി​ന്ന് വി​വ​ര​ങ്ങ​ള്‍ ചോ​ര്‍ത്തി​യ​ത് സം​ബ​ന്ധി​ച്ച് ക​ല​ക്​​ട​ര്‍ക്കും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ല്‍കി​യി​ട്ടു​ണ്ട്. 

Tags:    
News Summary - CPM local secretary threatens to kill Youth Congress leader in erattayar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.