Posted On
date_range Updated On
date_range ഭക്ഷണത്തിൽ പാറ്റയും പുഴുവും; ഹോട്ടൽ പൂട്ടിച്ചു
കട്ടപ്പന: ഭക്ഷണത്തിൽ പുഴുവും ചത്ത പാറ്റയും കണ്ടെത്തിയ സംഭവത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു. മാർക്കറ്റിലെ സിറ്റി ഹോട്ടലിൽ നടത്തിയ പരിശോധനയിൽ അടുക്കളയിൽ ഭക്ഷണം സൂക്ഷിക്കുന്നത് വൃത്തിയോടെയല്ലെന്ന് കണ്ടെത്തി.
ഞായറാഴ്ച മേട്ടുക്കുഴി സ്വാദേശിനി വീട്ടമ്മ പൊറോട്ടക്കൊപ്പം വാങ്ങിയ സാമ്പാറിലാണ് പുഴുവിനെയും പാറ്റയെയും കണ്ടത്. ഇതെ തുടർന്നാണ് ഭക്ഷ്യ സുരക്ഷ വകുപ്പിന് പരാതി നൽകിയത്.ഭക്ഷ്യസുരക്ഷ ഓഫിസർ ആൻമേരി ജോൺസനും സംഘവുമെത്തിയാണ് ഹോട്ടലിൽ പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.