വിവാഹശേഷം ഇരട്ടവധൂവരന്മാർ ഉൾപ്പെടെ ആറുപേരും ഫോട്ടോക്ക് പോസ് ചെയ്തപ്പോൾ
കട്ടപ്പന: കോവിഡ് പ്രതിസന്ധിക്കിടെ ഇരട്ടകൾ ഉൾപ്പെടെ മൂന്ന് മക്കളുടെ വിവാഹം ഒരു വേദിയിൽ. വധുക്കളും ഇരട്ടകൾ. നെല്ലിപ്പാറ താണുവേലിൽ ഷാജി-മോളി ദമ്പതികളുടെ ഇരട്ടകളായ രണ്ടു മക്കൾ ഉൾപ്പെടെ മൂന്ന് മക്കളുടെ വിവാഹം ഒരേദിവസം നടത്തി. ഇരട്ട മക്കളായ മൈക്കിളിനും ആൻറണിക്കും വധുക്കളായി ഇരട്ടകളെ തന്നെയാണ് ലഭിച്ചത്.
പാലാ കുരിശുംതൊട്ടിയിൽ രാജു-ജയമ്മ ദമ്പതികളുടെ മക്കളും ഇരട്ടകളുമായ ഡിയയും ഡോണയുമാണ് വധുവായത്. കട്ടപ്പന പാലംകുന്നേൽ ഡെന്നി-ജെസി ദമ്പതികളുടെ മകൾ ജിലുവിനെയാണ് മൂത്ത സഹോദരനായ നിതിൻ വധുവാക്കിയത്.
മൈക്കിളും നിതിനും അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരും ആൻറണി മേക്കപ് ആർട്ടിസ്റ്റുമാണ്. ഡിയയും ഡോണയും ഫാഷൻ ഡിസൈനർമാരും ജിലു പി.ജി വിദ്യാർഥിനിയുമാണ്. തിങ്കളാഴ്ച നെല്ലിപ്പാറ സെൻറ് സേവ്യേഴ്സ് പള്ളിയിലായിരുന്നു വിവാഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.