Posted On
date_range Updated On
date_range ഒാേട്ടാ ഡ്രൈവർക്ക് മർദനം; രണ്ട് പേർക്കെതിരെ കേസ്
കട്ടപ്പന: ഒാട്ടം വിളിച്ചവർ കൂലിത്തർക്കത്തെ തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ചതായി പരാതി. കട്ടപ്പന ഐ.ടി.ഐ ജങ്ഷനിലെ ഓട്ടോ ഡ്രൈവർ ബൈജുവിനാണ് മർദനമേറ്റത്.
കഴിഞ്ഞ 13ന് വൈകീട്ട് ഇൻഫൻറ് ജീസസ് സ്കൂളിന് സമീപത്തുനിന്ന് രണ്ടുപേർ ഓട്ടോ വിളിക്കുകയായിരുന്നു. കല്യാണത്തണ്ട് കാണക്കാലിപ്പടി ടോപ്പിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ വാഹനത്തിൽ കയറിയത്. തുടർന്ന് കല്യാണത്തണ്ട് ക്ഷേത്രത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ വാഹനം നിർത്തിച്ചു. കൂലിയുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കം മർദനത്തിൽ കലാശിക്കുകയായിരുന്നു.
ഓടി രക്ഷപ്പെട്ട ബൈജുവിെൻറ പരാതിയുടെ അടിസ്ഥാനത്തിൽ മുളകരമേട് സ്വദേശികളായ സാജൻ (24), വിശാഖ് (25) എന്നിവർക്കെതിരെ കേെസടുത്തതായി കട്ടപ്പന എസ്.െഎ സന്തോഷ് അറിയിച്ചു.
ഇവരിൽ ഒരാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.